|    Dec 14 Fri, 2018 7:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹനുമാന്‍ മനുവാദികളുടെ അടിമ: ബിജെപി എംപി

Published : 5th December 2018 | Posted By: kasim kzm

ലഖ്‌നോ: ഹനുമാന്‍ ദലിതും മനുവാദികളുടെ അടിമയുമായിരുന്നുവെന്ന് ബിജെപി എംപി സാവിത്രി ഭായ് ഫൂലെ. ദലിതുകളെയും പിന്നാക്കക്കാരെയും വാനരന്‍, രാക്ഷസന്‍ എന്നൊക്കെയായിരുന്നു വിളിച്ചിരുന്നത്. ഹനുമാന്‍ ദലിതും മനുവാദികളുടെ അടിമയുമായിരുന്നു. രാമനു വേണ്ടിയാണ് അദ്ദേഹം എല്ലാം ചെയ്തത്. അതുകൊണ്ടാണ് ഹനുമാന് വാലും കറുത്ത മുഖവും നല്‍കിയത്. ദലിതനായതിനാല്‍ ആ കാലഘട്ടത്തില്‍ അദ്ദേഹം അപമാനം നേരിട്ടിട്ടുണ്ടായിരുന്നു. എന്തുകൊണ്ടാണ് ദലിതുകളെ മനുഷ്യരായി പരിഗണിക്കാത്തതെന്നും അവര്‍ ചോദിച്ചു.
ഹനുമാന്‍ വനവാസിയാണെന്ന് മഹാരാഷ്ട്രയിലെ അല്‍വാറില്‍ പ്രസംഗിക്കവെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. തുടര്‍ന്ന് എല്ലാ ഹനുമാന്‍ ക്ഷേത്രങ്ങളുടെയും നിയന്ത്രണം ഏറ്റെടുക്കാന്‍ ഭീം ആര്‍മി പാര്‍ട്ടി നേതാവ് ദലിതുകളോട് ആവശ്യപ്പെട്ടിരുന്നു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss