|    Mar 23 Thu, 2017 11:47 pm
FLASH NEWS

ഹനുമാന്‍ ക്ഷേത്രം അലങ്കരിച്ചത് 11 ലക്ഷത്തിന്റെ കറന്‍സികൊണ്ട്

Published : 29th August 2016 | Posted By: SMR

hanuman-temple

വഡോദര: ഹനുമാന്‍ ക്ഷേത്രം അലങ്കരിക്കാന്‍ 11 ലക്ഷത്തിന്റെ കറന്‍സി നോട്ട്. ഗുജറാത്തിലെ വഡോദരയിലെ ഒരു അമ്പലത്തിലാണ് നോട്ടുകള്‍കൊണ്ട് തോരണമുണ്ടാക്കി ക്ഷേത്രം അലങ്കരിച്ചത്. രാജ്യത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനാണ് ലക്ഷങ്ങളുടെ കറന്‍സികൊണ്ട്  ക്ഷേത്രം അലങ്കരിച്ചത്.
വഡോദരയ്ക്കു സമീപം തര്‍സാലി മേഖലയിലുള്ള കഷ്ടഭഞ്ജന്‍ ഹനുമാന്‍ ക്ഷേത്രമാണ് നോട്ടുകള്‍കൊണ്ട് അലങ്കരിക്കപ്പെട്ട് വാര്‍ത്തകളില്‍ ഇടംനേടിയത്. ശ്രാവണ മാസത്തിലെ അവസാന ശനിയാഴ്ചയോടനുബന്ധിച്ച് നിരവധി വിശ്വാസികളാണ് ആചാരാനുഷ്ഠാനങ്ങളില്‍ പങ്കുചേര്‍ന്നത്.
നോട്ടുകള്‍കൊണ്ടുള്ള തോരണാചാരങ്ങള്‍ മൂന്ന് വര്‍ഷം മുമ്പാണ് ആരംഭിച്ചതെന്ന് കഷ്ടഭജ്ഞന്‍ ഹനുമാന്‍ അമ്പലത്തിന്റെ പ്രസിഡന്റ് രാകേഷ് പട്ടേല്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ ആഘോഷങ്ങള്‍ക്ക് ഏഴു ലക്ഷം രൂപയുടെ നോട്ട് തോരണങ്ങളാണ് ഉപയോഗിച്ചിരുന്നത്. നോട്ട് തോരണങ്ങള്‍ക്ക് സമീപം സിസിടിവി കാമറകളും സുരക്ഷയ്ക്കു യൂനിഫോം ധാരികളെയും നിയമച്ചിരുന്നു.

(Visited 147 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക