|    Dec 11 Tue, 2018 3:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹനുമാന്‍ ആദിവാസി: പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍

Published : 1st December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: ഹനുമാന്‍ ആദിവാസിയാണെന്ന് ദേശീയ പട്ടികവര്‍ഗ കമ്മീഷന്‍ ചെയര്‍മാന്‍ നന്ദ് കുമാര്‍ സായ്. ഹനുമാന്‍ ദലിത് സമുദായ അംഗമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് സായി ഇക്കാര്യം പറഞ്ഞത്.
ശ്രീരാമന്റെ സേനയില്‍ കുരങ്ങന്‍മാരും കരടികളും കഴുകന്‍മാരും ഉണ്ടായിരുന്നുവെന്നാണ് ആളുകള്‍ കരുതുന്നത്.
കുരുഖ് ഭാഷ സംസാരിക്കുന്ന ഓറോണ്‍ വര്‍ഗക്കാരില്‍ ടിഗ് എന്ന ഗോത്രത്തിന് വാനരന്‍ എന്നാണ് അര്‍ഥം. കന്‍വാര്‍ ആദിവാസികളില്‍ ഹനുമാന്‍ എന്ന ഗോത്രമുണ്ട്. അതുപോലെ മറ്റ് നിരവധി പട്ടികവര്‍ഗക്കാരില്‍ ഗിധ് എന്നോ കഴുകന്‍ എന്നോ വിളിക്കുന്ന ഒരു ഗോത്രമുണ്ട്. യുദ്ധത്തില്‍ രാമനെ അനുഗമിച്ച ആദിവാസി സമുദായമാണ് അവരെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്- ലഖ്‌നോയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സായ് പറഞ്ഞു.
രാജസ്ഥാനിലെ അല്‍വാറില്‍ നടന്ന റാലിയിലാണ് ഹനുമാന്‍ വനവാസിയും ദലിതുമാണെന്ന് ആദിത്യനാഥ് പറഞ്ഞിരുന്നത്.
ഹനുമാനെ ദലിതനെന്ന് വിളിച്ചതിന് ആദിത്യനാഥിന് രാജസ്ഥാനിലെ ഒരു വലതുപക്ഷ സംഘടന വക്കീല്‍ നോട്ടീസയച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss