|    Oct 18 Wed, 2017 11:59 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹനീഫ വധക്കേസ് :സാക്ഷികളെ പ്രതികളാക്കി കേസ്: തുടരന്വേഷണത്തിന് ഉത്തരവ്

Published : 27th October 2016 | Posted By: SMR

കൊച്ചി: കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ചാവക്കാട് ഹനീഫ വധക്കേസിലെ സാക്ഷികളെ പ്രതികളാക്കി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് സംബന്ധിച്ച് തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവ്. തുടരന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘം തന്നെ ഈ കേസിലും തുടരാനാണ് ഡിജിപിക്കുള്ള സിംഗിള്‍ ബെഞ്ച് നിര്‍ദേശം. പ്രമുഖ രാഷ്ട്രീയ നേതാവിന്റെ സഹായിയായ ഗോപിനാഥന്റെ സ്വാധീനത്തിനു വഴങ്ങി ചാവക്കാട് പോലിസ് തങ്ങള്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ചുവെന്ന ഹരജിയിലാണ് ഉത്തരവ്.
ഹനീഫ വധക്കേസിലെ പ്രധാന സാക്ഷികളായവര്‍ക്കെതിരേയാണ് എട്ട് കേസുകള്‍ ചാവക്കാട് എസ്‌ഐ രജിസ്റ്റര്‍ ചെയ്തത്. പ്രതികളെല്ലാവരും വിവിധയിടങ്ങളിലാണെന്ന് ചൂണ്ടിക്കാട്ടിയാണ്  കേസില്‍ സബ് ഇന്‍സ്‌പെക്ടര്‍ അന്തിമറിപോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്.
കേസില്‍ അന്തിമറിപോര്‍ട്ട് സമര്‍പ്പിച്ച സാഹചര്യത്തില്‍ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
കേസിന്റെ സാഹചര്യവും വസ്തുതകളും പരിഗണിച്ച് ക്രൈംബ്രാഞ്ച് സിഐഡി തുടരന്വേഷണം നടത്തുന്നതിന് എതിര്‍പ്പില്ലെന്നും ഹനീഫ വധക്കേസിന്റെ അന്വേഷണത്തോടൊപ്പം ഹരജിക്കാര്‍ക്കെതിരേയുള്ള കേസും അന്വേഷണം നടത്താന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്.  കേസില്‍ ബാഹ്യശക്തികളുടെ സ്വാധീനം സംബന്ധിച്ച് ഒന്നും വ്യക്തമാക്കിയിട്ടില്ല. ഇത്തരം വികലമായ അന്വേഷണം നീതിയുടെ പരാജയമാണെന്നും കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍പ്രകാരം ചാവക്കാട് എസ്‌ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ അദ്ദേഹം തന്നെയാണ് അന്വേഷണം നടത്തി അന്തിമറിപോര്‍ട്ട് സമര്‍പിച്ചിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക