|    Jul 19 Thu, 2018 11:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹണി പ്രീത് : വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം

Published : 23rd September 2017 | Posted By: fsq

 

ഷാജഹാന്‍ പൂര്‍: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു പുത്രി ഹണി പ്രീത് ഇന്‍സാനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് രണ്ടു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍. ഫക്കീല്‍ലാല്‍ ഭോജ്പാല്‍ എന്നയാളാണ് പാരിതോഷികം പ്രഖ്യാപിച്ചത്. ഹണി പ്രീതിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റ് ഓഫിസിന് മുന്നില്‍ അദ്ദേഹം ധര്‍ണ ആരംഭിച്ചിട്ടുണ്ട്. നഗരത്തില്‍ ഭോജ്പാല്‍ ഹണി പ്രീതിന്റെ ചിത്രങ്ങള്‍ പതിച്ചിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ സിങ് ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് ഹരിയാനയിലുണ്ടായ അക്രമണത്തിലെ പ്രതിയായ ഹണി പ്രീത് ഒളിവിലാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss