|    Oct 23 Mon, 2017 6:30 am
Home   >  Todays Paper  >  page 7  >  

ഹണി പ്രീത് പോലിസ് കസ്റ്റഡിയില്‍

Published : 5th October 2017 | Posted By: fsq

 

പഞ്ച്കുല: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തു പുത്രി  ഹണി പ്രീത് ഇന്‍സാനെ(36) കോടതി ആറ് ദിവസത്തേക്ക് പോലിസ് കസ്റ്റഡിയില്‍ വിട്ടു. ചൊവ്വാഴ്ചയാണ്  പ്രിയങ്ക തനേജ എന്ന ഹണി പ്രീതിനെ പഞ്ചാബില്‍ വച്ച് അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് ഹരിയാന പോലിസ് ആവശ്യപ്പെട്ടത്. എന്നാല്‍, കോടതി ആറ് ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കനത്ത സുരക്ഷയിലാണ് ഇവരെ പഞ്ച്കുല കോടതിയില്‍ ഹാജരാക്കിയത്. ഹണി പ്രീതിനൊപ്പം അറസ്റ്റിലായ സന്ദീപ് കൗര്‍ എന്ന സ്ത്രീയെയും ആറ് ദിവസത്തെ പോലിസ് ക്‌സറ്റഡിയില്‍ വിട്ടിട്ടുണ്ട്. ബലാല്‍സംഗക്കേസില്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ദേര അനുയായികള്‍ ഹരിയാനയില്‍ നടത്തിയ അക്രമത്തില്‍ ഹണി പ്രീതിന് പങ്കുണ്ടെന്നാണ് പോലിസ് പറയുന്നത്. ഈ കേസില്‍ ഹണി പ്രീത് അടക്കം 43 പേരുടെ പ്രതിപ്പട്ടികയാണ് പോലിസ് തയ്യാറാക്കിയത്. മറ്റുള്ളവരെ പിടികിട്ടാനുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക