|    Oct 16 Tue, 2018 12:35 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹണി പ്രീത് കീഴടങ്ങണം : ഹൈക്കോടതി

Published : 27th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ദേരാ തലവന്‍ ഗുര്‍മീത് രാം റഹിം സിങിന്റെ ദത്തുപുത്രി ഹണി പ്രീതിന്റെ മുന്‍കൂര്‍ ജാമ്യഹരജി പിന്നീട് പരിഗണിക്കുമെന്നു ഡല്‍ഹി ഹൈക്കോടതി. അതേസമയം, ഹണി പ്രീത് കീഴടങ്ങുന്നതാണ് ഉത്തമമെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സംഗീത ധിങ്ക്ര സെഗാളാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഗുര്‍മീതിനെ രണ്ടു ബലാല്‍സംഗക്കേസുകളില്‍ ശിക്ഷിച്ചു വിധി വന്ന ദിവസം മുതല്‍ ഹണി പ്രീത് ഒളിവിലാണ്. വിധി വന്ന ദിവസം പഞ്ചാബിലും ഹരിയാനയിലുമായി നടന്ന അക്രമസംഭവങ്ങള്‍ക്കു പിന്നില്‍ നടത്തിയ ഗൂഢാലോചനയുടെ പേരിലാണ് സിബിഐ ഇവരെ തിരയുന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss