|    Oct 19 Fri, 2018 3:34 am
FLASH NEWS
Home   >  Todays Paper  >  page 7  >  

ഹണി പ്രീതിനായി വ്യാപക തിരച്ചില്‍

Published : 20th September 2017 | Posted By: fsq

 

ചണ്ഡീഗഡ്: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മിത് രാം റഹീം സിങിനെ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അനുയായികളെ കലാപത്തിന് പ്രേരിപ്പിച്ചുവെന്ന കേസില്‍ ഹണിപ്രീത് ഇന്‍സാനെ പിടികൂടാന്‍ ഹരിയാന പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ഗുര്‍മീതിന്റെ വളര്‍ത്തുപുത്രിയാണ് ഹണി പ്രീത്. ആഗസ്ത് 25നാണ് പഞ്ച്കുലയില്‍ വ്യാപകമായ ആക്രമണം നടന്നത്. ഹണിപ്രീത് നേപ്പാളിലേക്ക് കടന്നുവെന്ന റിപോര്‍ട്ടിന് സ്ഥിരീകരണമില്ലെന്ന് ഹരിയാന ഡിജിപി ബി എസ് സന്ദു പറഞ്ഞു. ഹണിപ്രീതിനെ പിടികൂടാന്‍ വിവിധയിടങ്ങളിലായി നിരവധി പോലിസ് സംഘങ്ങളെ അയച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും തിരച്ചില്‍ തുടരുകയാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss