|    Oct 19 Fri, 2018 3:12 pm
FLASH NEWS
Home   >  National   >  

ഹണിപ്രീത് കൊടും കുറ്റവാളി: ഹരിയാന പോലീസ്

Published : 18th September 2017 | Posted By: mi.ptk

ചണ്ഡിഗഡ്: ബലാത്സംഗ കേസില്‍ കോടതി ഇരുപത് വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് കൊടും കുറ്റവാളിയെന്ന് ഹരിയാന പോലീസ്. പൊലീസ് തേടുന്ന 43 പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഹണിപ്രീതും ഉള്‍പ്പെട്ടിട്ടുണ്ട്.
വിധി പ്രഖ്യാപനത്തിന് ശേഷം ഹരിയാനയില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ ഹണിപ്രീതും ദേരാ വക്താവ് ആദിത്യയുമാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതേതുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഹണിപ്രീത് നേപ്പാളില്‍ ഒളിവിലാണെന്ന സൂചനയെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ ഹണിപ്രീതിന്റെ ചിത്രമുള്‍പ്പെട്ട പോസ്റ്റര്‍ പതിപ്പിച്ചിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss