|    Oct 19 Thu, 2017 7:27 am
FLASH NEWS
Home   >  National   >  

ഹണിപ്രീത് അറസ്റ്റില്‍

Published : 3rd October 2017 | Posted By: shins

ന്യൂഡല്‍ഹി: ഗുര്‍മീത് റാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീത് അറസ്റ്റില്‍. ഹരിയാന പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഹണിപ്രീത് കീഴടങ്ങുമെന്ന് നേരത്തേ തന്നെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഗുര്‍മീത് അറസ്റ്റിലായതിനു പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ മുഖ്യസൂത്രധാരയാണ് ഹണിപ്രീത് എന്നാണ് കരുതുന്നത്. അതേസമയം, താന്‍ ഗുര്‍മീതിന്റെ ദത്തുപുത്രിയാണെന്നും പിതാവും താനുമായുള്ള ബന്ധം വളച്ചൊടിക്കപ്പെടുകയാണെന്നും ഒരു ചാനലില്‍ ഹണിപ്രീത് വിശദീകരണവുമായെത്തിയിരുന്നു. ഗുര്‍മീത് ജയിലിലായതിനു പിന്നാലെ ഹണിപ്രീത് ഒളിവില്‍ പോയിരുന്നു. കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചെങ്കിലും നടന്നില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക