|    Oct 18 Thu, 2018 11:31 am
FLASH NEWS
Home   >  National   >  

ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

Published : 1st September 2017 | Posted By: mi.ptk

ചണ്ഡിഗഡ്:ബലാത്സംഗ കേസില്‍ കോടതി 20 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച ദേരാ സച്ചാ സൗദ തലവന്‍ ഗുര്‍മീത് രാം റഹീം സിങിന്റെ വളര്‍ത്തുമകള്‍ ഹണിപ്രീതിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഹരിയാണ പോലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗുര്‍മീതിനെ ജയിലിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടുത്താന്‍ഗൂഢാലോചന നടത്തിയെന്ന കേസിലാണ് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഗുര്‍മീത് ജയിലിലായശേഷം ഹണിപ്രീത് ഒളിവിലാണ്.
ഗുര്‍മീതിനെ രക്ഷപ്പെടുത്താന്‍ അനുയായികള്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും ഗുര്‍മീത് ഒപ്പം കരുതിയ ചുവന്ന പെട്ടി അക്രമം നടത്താന്‍ അനുയായികള്‍ക്കുള്ള സിഗ്നല്‍ ആയിരുന്നുവെന്നും പോലീസ് കണ്ടെത്തിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss