|    Dec 15 Fri, 2017 11:12 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ്: 900 പേര്‍ കൂടി ഇന്നലെ ഹജ്ജിന് പുറപ്പെട്ടു

Published : 1st September 2016 | Posted By: SMR

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍നിന്ന് ഇന്നലെ 900 പേര്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി യാത്രയായി. 45 പേര്‍ വീതം രണ്ടു വിമാനങ്ങളിലായിട്ടായിരുന്നു യാത്ര. ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ഒരു വയസ്സുള്ള കുഞ്ഞും വൈകീട്ട് 6.50ന് പുറപ്പെട്ട വിമാനത്തില്‍  കൈക്കുഞ്ഞുമായി ദമ്പതികളും വിശുദ്ധ ഹജ്ജിനായി യാത്ര തിരിച്ചിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 3.30ഓടെ മുന്‍ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് എംഎല്‍എയും മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമും ഹജ്ജ് ക്യാംപിലെത്തി ഹാജിമാര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക