|    Jul 24 Mon, 2017 10:24 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് : 54 കിലോ ലഗേജ് അനുവദിക്കും

Published : 15th July 2017 | Posted By: fsq

 

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്കു കീഴില്‍ ഇത്തവണ ഹജ്ജിനു പോകുന്ന തീര്‍ത്ഥാടകര്‍ക്ക് 54 കിലോ ലഗേജ് അനുവദിക്കും. ഇതു സംബന്ധിച്ച നിര്‍ദേശം കേന്ദ്ര ഹജ്ജ് കമ്മിറ്റി സംസ്ഥാന ഹജ്ജ് കമ്മിറ്റികള്‍ക്ക് നല്‍കി. സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ബാഗേജുകളാണ് യാത്രയ്ക്ക് ഉപയോഗിക്കേണ്ടതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. 22 കിലോ ഭാരം ഉള്‍ക്കൊള്ളുന്ന രണ്ടു ബാഗുകളും 10 കിലോ ഉള്‍ക്കൊള്ളുന്ന ഒരു ഹാന്‍ഡ് ബാഗുമാണ് അനുവദിച്ചിട്ടുള്ളത്. ഗുണനിലവാരവും ഉറപ്പുമുള്ള ഭാഗുകളായിരിക്കണം തീര്‍ത്ഥാടനവേളയില്‍ ഉപയോഗിക്കേണ്ട സാധനങ്ങള്‍ സൂക്ഷിക്കാനായി കൊണ്ടുപോകേണ്ടത്. ബാഗില്‍ കവര്‍ നമ്പര്‍, പേര്, മേല്‍വിലാസം, രാജ്യം, വിമാന നമ്പര്‍, എംബാര്‍ക്കേഷന്‍ പോയിന്റ്, പാസ്‌പോര്‍ട്ട് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഇംഗ്ലീഷില്‍ വലിയ അക്ഷരത്തില്‍ എഴുതിയിരിക്കണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക