|    Nov 17 Sat, 2018 8:53 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ്: 410 തീര്‍ത്ഥാടകര്‍ കൂടി യാത്രതിരിച്ചു

Published : 6th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി 410 തീര്‍ത്ഥാടകര്‍ കൂടി ഇന്നലെ യാത്രതിരിച്ചു. തീര്‍ത്ഥാടകരുമായി 12.25 നാണ് സൗദി എയര്‍ലൈന്‍സ് വിമാനം യാത്രയായത്. ഇതോടെ 2460 പേരാണ് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ നിന്ന് ഇതുവരെ ഹജ്ജിനായി യാത്രതിരിച്ചത്. ഇന്നു രാവിലെ 6.55ന് പുറപ്പെടുന്ന വിമാനത്തില്‍ 410 പേര്‍ കൂടി യാത്രതിരിക്കും. നാളെ പുലര്‍ച്ചെ 12.25നും 5.55നുമായി രണ്ടു വിമാനങ്ങള്‍ കൂടി യാത്രതിരിക്കും. ഈ വിമാനങ്ങളില്‍ പുറപ്പെടാനുള്ള 820 തീര്‍ത്ഥാടകര്‍ ഇന്ന് ഹജ്ജ് ക്യാംപിലെത്തും. നാളെ മുതല്‍ വിമാനങ്ങളുടെ എണ്ണം വര്‍ധിക്കുന്നതോടെ ഹജ്ജ് ക്യാംപില്‍ തിരക്കേറുന്നതു കണക്കിലെടുത്ത് സന്ദര്‍ശകര്‍ക്കും വാഹനങ്ങള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ തിരക്കനുഭവപ്പെടുന്ന 8, 9 തിയ്യതികളില്‍ സന്ദര്‍ശകര്‍ക്ക് ഹജ്ജ് ക്യാംപിലേക്ക് പ്രവേശനം അനുവദിക്കില്ല. വാഹനങ്ങള്‍ക്ക് ഇന്നലെ മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിമാനത്താവളത്തിലേക്കു തിരിയുന്ന റൗണ്ട് എബൗട്ടില്‍ നിന്നു വാഹനങ്ങള്‍ തിരിഞ്ഞു പോവണമെന്ന് അധികൃതര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss