|    Jan 18 Wed, 2017 5:48 pm
FLASH NEWS

ഹജ്ജ്: 23 പേര്‍ക്ക് കൂടി അവസരം

Published : 30th July 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോവാന്‍ 23 പേര്‍ക്കുകൂടി അവസരം ലഭിച്ചു. വെയ്റ്റിങ് ലിസ്റ്റ്റ്റില്‍ ഉള്‍പ്പെട്ട 359 മുതല്‍ 381 വരെയുള്ളവര്‍ക്കുകൂടി ഹജ്ജിന് അവസരം ലഭിക്കും.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രീന്‍ കാറ്റഗറിയില്‍ പെട്ടവര്‍ 2,17,150 രൂപയും അസീസിയ കാറ്റഗറിയില്‍ പെട്ടവര്‍ 1,83,300 രൂപയും അടയ്ക്കണം. മുഴുവന്‍ വിമാനക്കൂലിയും അടയ്‌ക്കേണ്ടവര്‍ ഇതിനു പുറമെ 15,200രൂപയും ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ 8,160രൂപയും അധികം അടയ്ക്കണം. ബാങ്ക് പേ ഇന്‍ സ്‌ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിങ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ആഗസ്ത് നാലിനകം ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടണം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക