|    Sep 21 Fri, 2018 2:14 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ്: ഹറമും പരിസരവും ജനനിബിഡം

Published : 15th August 2018 | Posted By: kasim kzm

സലീം ഉളിയില്‍

മക്ക: ഹജ്ജ് കര്‍മങ്ങള്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഹറമും പരിസരവും ജനനിബിഡമായി. ഇതുവരെ 12 ലക്ഷത്തോളം ഹാജിമാരാണ് പുണ്യഭൂമിയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള ഹാജിമാരുടെ വരവ് നാളെ അവസാനിക്കും. ദുല്‍ഹജ്ജ് ആരംഭിച്ചതോടെ ആഭ്യന്തര ഹാജിമാരുടെ വരവും വര്‍ധിച്ചിട്ടുണ്ട്. ഹാജിമാരുടെ വരവ് വര്‍ധിച്ചതോടെ നമസ്‌കാര സമയങ്ങളില്‍ വന്‍ തിരക്കാണ് ഹറമില്‍ അനുഭവപ്പെടുന്നത്. അടുത്ത ദിവസം മുതല്‍ സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ തീര്‍ത്ഥാടകര്‍ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും.
കടുത്ത ചൂട് അനുഭവപ്പെടുന്ന മക്കയില്‍ കഴിഞ്ഞ ദിവസം താപനില 48 ഡിഗ്രിയായിരുന്നു. ഇത് തീര്‍ത്ഥാടകര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. തിരക്ക് നിയന്ത്രിക്കുന്നതിന് കൂടുതല്‍ സുരക്ഷാജീവനക്കാരെ ഹറമിലും പരിസരങ്ങളിലും നിയോഗിച്ചു. റോഡുകളിലെ തിരക്കു കാരണം ഹറം പരിസരത്ത് നമസ്‌കാര സമയങ്ങളില്‍ ട്രാഫിക് നിയന്ത്രണമുണ്ട്. അനധികൃത ഹാജിമാരുടെ വരവു തടയാന്‍ ശക്തമായ പരിശോധനയാണ് മക്കയുടെ വിവിധ കവാടങ്ങളില്‍ ജവാസാത്ത്, റോഡ് സുരക്ഷാവിഭാഗം തുടങ്ങിയ വകുപ്പുകളുടെ നേതൃത്വത്തില്‍ നടത്തുന്നത്. മക്കയില്‍ അനധികൃതമായി പ്രവേശിച്ചാല്‍ വന്‍തുക പിഴയോടൊപ്പം ജയില്‍വാസവും അനുഷ്ഠിക്കേണ്ടിവരുമെന്ന് നേരത്തേ അധികൃതര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss