|    Dec 11 Tue, 2018 3:18 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ്: സൗദി ഭരണകൂടത്തെ ഇന്ത്യന്‍ സംഘം അഭിനന്ദിച്ചു

Published : 24th August 2018 | Posted By: kasim kzm

മക്ക: ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് സുഗമമായി ഹജ്ജ് നിര്‍വഹിക്കുന്നതിന് സൗകര്യമൊരുക്കിയ സൗദി ഭരണകൂടത്തെ ഇന്ത്യന്‍ ഹജ്ജ് സൗഹൃദസംഘത്തലവന്‍ ഡോ. സെയ്ദ് മുഹമ്മദ് അമ്മാര് റിസ്‌വി(ഉത്തര്‍പ്രദേശ്)യും സഹമേധാവി ജമാല്‍ സിദ്ദീഖിയും അഭിനന്ദിച്ചു. സൗദി രാജാവ് സല്‍മാന്‍ രാജാവുമായി സംഘം കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിന്നു മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കൂടുതല്‍ ഹാജിമാര്‍ ഇത്തവണ എത്തി. 1,75,025 തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാനെത്തിയത്. 1,28,702 പേര്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേനയും 46.323 പേര്‍ സ്വകാര്യ ഹജ്ജ് സംഘങ്ങള്‍ മുഖേനയുമാണ് എത്തിയത്. ഇന്തോനീസ്യയും പാകിസ്താനും കഴിഞ്ഞാല്‍ ഏറ്റവും വലിയ മൂന്നാമത്തെ സംഘമാണിത്. ഈ വര്‍ഷം മഹ്‌റം ഇല്ലാതെ 1,171 സ്ത്രീകള്‍ ഇന്ത്യയില്‍ നിന്നു ഹജ്ജ്് നിര്‍വഹിക്കാനെത്തി. ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സേവനം നല്‍കുന്നതിനായി ഡോക്ടര്‍മാരും പാരാമെഡിക്കല്‍ ജീവനക്കാരുമടക്കം 600 അംഗ പ്രതിനിധിസംഘവും എത്തിയിരുന്നു. ഇവരില്‍ ഒരു കോ-ഓഡിനേറ്റര്‍ ഉള്‍പ്പെടെ 97 പേര്‍ സ്ത്രീകളായിരുന്നു. മക്കയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അംബാസഡര്‍ അഹ്മദ് ജാവേദ്, കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശെയ്ഖ്, ഹജ്ജ് കോ ണ്‍സല്‍ മുഹമ്മദ് ശാഹിദ് ആലം എന്നിവരും പങ്കെടുത്തു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss