|    May 28 Sun, 2017 10:22 am
FLASH NEWS

ഹജ്ജ് സേവനം പാരത്രിക ലോകത്തെ മുതല്‍ക്കൂട്ട്: ഹറം ഇമാം

Published : 20th October 2016 | Posted By: SMR

മക്ക: തന്റെ അതിഥികള്‍ക്ക് സേവനമര്‍പ്പിക്കുന്നതിന് അല്ലാഹു തിരഞ്ഞെടുക്കുന്നവര്‍ക്കാണ് ഭാഗ്യം ലഭിക്കുന്നതെന്ന് മക്ക മസ്ജിദുല്‍ ഹറാം ഇമാമും പ്രമുഖ പണ്ഡിതനുമായ ശെയ്ഖ് ഖാലിദ് അല്‍ഗാംദി. സ്തുത്യര്‍ഹമായ ഈ പ്രവര്‍ത്തനങ്ങളും സമര്‍പ്പണവും നാളെ പാരത്രികലോകത്ത് മുതല്‍ക്കൂട്ടാവും. ഇതിനു നേതൃത്വപരമായ പങ്കുവഹിച്ചവരുടെയും പങ്കെടുത്തവരുടെയും പ്രവര്‍ത്തനം പകരംവയ്ക്കാനില്ലാത്ത സേവനമാണെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് സേവനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ചവച്ച ഇന്ത്യ ഫ്രറ്റേണിറ്റി ഫോറത്തിനും ശബാബ് മക്കയ്ക്കും മക്ക ഗവര്‍ണര്‍ക്ക് കീഴിലെ സന്നദ്ധസംഘടനയായ മറാകിസുല്‍ അഹ്‌യാ നല്‍കിയ സ്വീകരണപരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ സര്‍വശക്തന്‍ സഹായിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം അതിനായി  പ്രാര്‍ഥിക്കുകയും ചെയ്തു.
മറാകിസുല്‍ അഹ്‌യാ ഡയറക്ടര്‍ ഡോ. യഹ്‌യ സംസമി അധ്യക്ഷനായിരുന്നു.  ഫ്രറ്റേണിറ്റി ഫോറം ഭാരവാഹികളായ മുഹമ്മദലി കൂന്തല, അബ്ദുല്ല അബൂബക്കര്‍ പുളിക്കല്‍, ഖലീല്‍ ചെമ്പയില്‍, ക്യാപ്റ്റന്‍ അബ്ദുല്‍ ഗഫ്ഫാര്‍, മറാകിസുല്‍ അഹ്‌യാ വോളന്റിയര്‍ കോ-ഓഡിനേറ്റര്‍ മുഹമ്മദ് സിദ്ദീഖി, ശബാബ് മക്ക പ്രതിനിധികള്‍ പങ്കെടുത്തു. വോളന്റിയര്‍മാര്‍ക്കുള്ള ഉപഹാരങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഹറം ഇമാം ശെയ്ഖ് ഖാലിദ് അല്‍ഗാംദി, ഡോ. യഹ്‌യ സംസമി, മറ്റു വിശിഷ്ടവ്യക്തികള്‍ വിതരണം ചെയ്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day