|    Mar 27 Mon, 2017 2:15 pm
FLASH NEWS

ഹജ്ജ് സീസണ്‍ അവസാനിച്ചു; ഉംറ സീസണ്‍ രണ്ടാഴ്ചയ്ക്കകം

Published : 19th October 2016 | Posted By: SMR

ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനിച്ചതായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം വ്യക്തമാക്കി. ഹജ്ജിനെത്തിയ 28,000 പേര്‍ മാത്രമാണ് സൗദിയില്‍ അവശേഷിക്കുന്നതെന്നും അവര്‍ ഏതാനും ദിവസത്തിനകം നാടുവിടുമെന്നും മന്ത്രാലയം വ്യക്തമാക്കി. ഹജ്ജ് സീസണ്‍ അവസാനിച്ച സ്ഥിതിക്ക് നിയമം ലംഘിച്ച് ആരെങ്കിലും രാജ്യത്ത് തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഉംറ സീസണ് രണ്ടാഴ്ചയ്ക്കകം തുടക്കമാവും. കഴിഞ്ഞവര്‍ഷം 60 ലക്ഷം പേരാണ് ഉംറ നിര്‍വഹിച്ചത്. ഇത്തവണ ഉംറ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുമെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. രണ്ടാമത് ഉംറ ചെയ്യുന്നതിന് 2,000 റിയാല്‍ ഫീസ് ഏര്‍പ്പെടുത്തിയതുമൂലം തീര്‍ത്ഥാടകരുടെ എണ്ണം കുറയാനാണ് സാധ്യതയെന്നാണ് ഏജന്‍സികളുടെ അഭിപ്രായം. ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള യാത്ര, താമസം, ഭക്ഷണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്നതിന് ഈ വര്‍ഷം അവസരമൊരുക്കിയിട്ടുണ്ട്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക