|    Oct 20 Fri, 2017 8:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ഹജ്ജ് സബ്‌സിഡി: പുനര്‍വിചിന്തനം വേണമെന്നു കെ ടി ജലീല്‍

Published : 23rd August 2016 | Posted By: SMR

കൊച്ചി: ഹജ്ജ് സബ്‌സിഡി ഇനി ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്ന് തീര്‍ത്ഥാടകരും മതസംഘടനകളും പുനര്‍വിചിന്തനം നടത്തണമെന്ന് മന്ത്രി കെ ടി ജലീല്‍. സംസ്ഥാനത്ത് നിന്നുള്ള ആദ്യ ഹജ്ജ് തീര്‍ത്ഥാടക സംഘത്തെ യാത്രയാക്കിയതിനു ശേഷം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തവണ ഒരാള്‍ക്ക് 15,200 രൂപയാണ് സബ്‌സിഡിയായി നല്‍കി വരുന്നത്. ഹജ്ജ് സബ്‌സിഡി ഓരോ വര്‍ഷവും കേന്ദ്ര സര്‍ക്കാര്‍ കുറച്ചുകൊണ്ടു വരുകയാണ്. രണ്ടുമൂന്ന് വര്‍ഷത്തിനകം ഹജ്ജ് സബ്‌സിഡി ഇനിയും കുറയും. ഈ സാഹചര്യത്തില്‍ ഹജ്ജ് സബ്‌സിഡി ഇനിയും ഉപയോഗപ്പെടുത്തണോ വേണ്ടയോ എന്നത് സംബന്ധിച്ച് തീര്‍ത്ഥാടകരും മതസംഘടനകളും പുനര്‍വിചിന്തനം നടത്തണമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. കരിപ്പൂരിലെ റണ്‍വേ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ നേതൃത്വം നല്‍കുമെന്നും—മന്ത്രി പറഞ്ഞു. അടുത്ത വര്‍ഷം കരിപ്പൂരില്‍ നിന്ന് ഹാജിമാരുടെ യാത്ര ആരംഭിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും സംസ്ഥാന സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഇന്ത്യക്കു തന്നെ മാതൃകയാണ് കേരളത്തിലെ ഹജ്ജ് കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍. സിയാലും ആവശ്യമായ സഹായം—നല്‍കി.  1,56,000 പേരാണ് ഇത്തവണ ഇന്ത്യയില്‍ നിന്നും ഹജ്ജിനായി പോവുന്നത്. അതില്‍ 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ മുഖേനയാണ് ഹജ്ജിന് പോവുന്നതെന്നും ബാക്കി 1,20,000 പേരാണ് അതത് സംസ്ഥാനങ്ങളിലെ ഹജ്ജ് കമ്മിറ്റികള്‍ മുഖേന ഹജ്ജിനായി പോവുന്നതെന്നും മന്ത്രി പറഞ്ഞു. ഇപ്രാവശ്യം കുറ്റമറ്റ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതായി ഇ ടി മുഹമ്മദ് ബഷീര്‍ എംപി പറഞ്ഞു.  കോട്ടുമല ബാപ്പു മുസ്‌ലിയാര്‍, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ ഷംസു ഇല്ലിക്കര, അഹ്മദ് മൂപ്പന്‍ എന്നിവരും പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക