|    Mar 26 Sun, 2017 3:03 am
FLASH NEWS

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കണമെന്ന് ഉവൈസി

Published : 13th January 2017 | Posted By: G.A.G

owaisi

ഹൈദരാബാദ് : ഹജ്ജ് സബ്‌സിഡി എടുത്തുകളയണമെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദിന്‍ ഉവൈസി. ഹജ്ജ് സബ്‌സിഡിക്ക് ഉപയോഗിക്കുന്ന തുക പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിന് നീക്കിവക്കണമെന്നും ഉവൈസി പറഞ്ഞു.
സാമ്പത്തിക ശേഷിയുള്ള മുസ്‌ലിങ്ങള്‍ നിര്‍ബന്ധമായും ചെയ്തിരിക്കേണ്ട ഒന്നാണ് ഹജ്ജ്. തനിക്ക് ഹജ്ജിന് പോകാന്‍ സര്‍ക്കാര്‍ സബ്‌സിഡി ആവശ്യമില്ലെന്നും ഉവൈസി പറഞ്ഞു. എന്തിനാണ് എന്റെ പേരില്‍ ഏതെങ്കിലും വിമാനക്കമ്പനിക്ക് സബ്‌സിഡി നല്‍കുന്നത് ?
സബ്‌സിഡിയുടെ പ്രയോജനം ഹാജിമാര്‍ക്ക് ലഭിക്കുന്നില്ല. സബ്‌സിഡി പണം എയര്‍ ഇന്ത്യയ്‌ക്കോ വിദേശ വിമാനക്കമ്പനികള്‍ക്കോ ആണ് ലഭിക്കുക. ഹജ്ജ് സബ്‌സിഡിക്കായി നീക്കിവക്കുന്ന 450 കോടി രൂപ മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി ഉപയോഗിക്കണമെന്നും അങ്ങിനെയെങ്കില്‍ രാജ്യത്തിനും മുസ്‌ലിം ജനവിഭാഗത്തിനും കരുത്തേകാന്‍ സഹായകമാകുമെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യാ ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഉവൈസി ഇക്കാര്യങ്ങള്‍ പറഞ്ഞത്

 

 

(Visited 1,399 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക