|    May 30 Tue, 2017 4:35 am
FLASH NEWS

ഹജ്ജ് സബ്‌സിഡി നിര്‍ത്തലാക്കുന്നത് അംഗീകരിക്കാനാവില്ല: ഉമ്മന്‍ചാണ്ടി

Published : 25th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഹജ്ജ് തീര്‍ത്ഥാടകരുടെ സബ്‌സിഡി നിര്‍ത്തലാക്കുന്ന രീതി അംഗീകരിക്കാന്‍ കഴിയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു മടങ്ങവെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹജ്ജ് തീര്‍ത്ഥാടനത്തിന് പോവുന്നവര്‍ക്കു നല്‍കുന്ന സബ്‌സിഡി ആരുടെയും ഔദാര്യമല്ല. ആരുടെയും അവകാശവുമല്ല. എന്നാല്‍, അത് ഇന്ത്യയുടെ മതേതര സങ്കല്‍പങ്ങള്‍ക്ക് നാം നല്‍കുന്ന വിലയാണ്. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്ന രാജ്യമെന്ന അംഗീകാരമുള്ള ഇന്ത്യക്ക് അതു തകര്‍ക്കുന്ന നടപടികള്‍ ഒന്നുംതന്നെ അംഗീകരിക്കാന്‍ കഴിയില്ല.
ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ സംസ്ഥാനത്തിന് ഒന്നും ചെയ്യാന്‍ കഴിയില്ല.  അതേസമയം, ഹജ്ജ് തീര്‍ത്ഥാടകര്‍ കൂടുതലും വടക്കന്‍മേഖലകളില്‍നിന്നുള്ളവരായതുകൊണ്ട് എത്രയും പെട്ടെന്ന് ഹജ്ജ്‌യാത്ര കരിപ്പൂര്‍ വഴിയാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day