|    Jul 26 Wed, 2017 8:14 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് സബ്‌സിഡി തുടരണം: സ്പീക്കര്‍

Published : 28th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഹജ്ജ് സബ്‌സിഡി സംബന്ധിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണെന്നും ഭരണഘടനാപരമായുള്ള അവകാശമായ ഹജ്ജ് സബ്‌സിഡി തുടരണമെന്നും നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ വ്യക്തമാക്കി. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സന്ദര്‍ശിക്കാനെത്തിയ സ്പീക്കര്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു. രാജ്യത്തിനു പുറത്തേക്ക് തീര്‍ത്ഥയാത്ര നടത്തുന്നവര്‍ക്ക് സബ്‌സിഡി ലഭിക്കാ ന്‍ അര്‍ഹതയുണ്ട്. ലോകത്തിലെ ബൃഹത്തായ ആത്മീയ സംഗമമാണ് പരിശുദ്ധ ഹജ്ജ് കര്‍മമെന്നും സ്പീക്കര്‍ പറഞ്ഞു.
ഇന്നലെ വൈകുന്നേരം 5.30 ഓടെ ക്യാംപിലെത്തിയ സ്പീക്കറെ ഹജ്ജ് കമ്മിറ്റി ചെയര്‍മാ ന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാരുടെ നേതൃത്വത്തില്‍ ഹജ്ജ് കമ്മിറ്റി ഭാരവാഹികള്‍ സ്വീകരിച്ചു. മുന്‍ എംഎല്‍എ എ എം യൂസഫും സ്പീക്കറോടൊപ്പമുണ്ടായിരുന്നു.
ക്യാംപിലെത്തി മുക്കാല്‍ മണിക്കൂറോളം ചെലവഴിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. വെള്ളിയാഴ്ച രാത്രി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനും ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക