|    Mar 23 Thu, 2017 8:04 pm
FLASH NEWS

ഹജ്ജ് സബ്‌സിഡി ഒഴിവാക്കണം: കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

Published : 20th September 2016 | Posted By: SMR

കൊച്ചി: ഹജ്ജ് യാത്രികര്‍ക്ക് ഇന്ന് നല്‍കിവരുന്ന സബ്‌സിഡി പൂര്‍ണമായും ഒഴിവാക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. എ പൂക്കുഞ്ഞ് ആവശ്യപ്പെട്ടു. കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ എറണാകുളം ജില്ലാകമ്മിറ്റി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എയര്‍ ഇന്ത്യയുടെ നഷ്ടം നികത്തുന്നത് ഹാജിമാരില്‍നിന്ന് അമിതമായ യാത്രക്കൂലി ഈടാക്കിക്കൊണ്ടാണ്. ഈ ചൂഷണം അവസാനിപ്പിക്കണമെന്നും ഹജ്ജ് യാത്രികരുടെ സൗകര്യാര്‍ഥം കപ്പല്‍ വഴിയുള്ള ഹജ്ജ്‌യാത്ര ഏര്‍പ്പെടുത്തണമെന്നും യോഗം അഭ്യര്‍ഥിച്ചു.
ജില്ലാ പ്രസിഡന്റ് ഹൈദ്രോസ് കാരോത്തുകുഴിയുടെ അധ്യക്ഷതയില്‍കൂടിയ യോഗത്തില്‍ ജനറല്‍ സെക്രട്ടറി സി ഐ പരീത്, മാവുടി മുഹമ്മദ് ഹാജി, അഡ്വ. എം എം അലിക്കുഞ്ഞ്, എം മുത്തുകുഞ്ഞ്, കെ എച്ച് ഷംസുദ്ദീന്‍, പി എം മുഹമ്മദ് അലി, കെ എം അബ്ദുല്‍കരീം, ജുനൈദ് നൈന സംസാരിച്ചു.

(Visited 18 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക