|    May 25 Thu, 2017 9:03 am
FLASH NEWS

ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ല: ചെന്നിത്തല

Published : 27th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഹജ്ജ് സബ്‌സിഡി ആരുടെയും ഔദാര്യമല്ലെന്നും ഇന്ത്യയിലെ മതന്യൂന പക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ ഭാഗമാണതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബ്രിട്ടിഷുകാരുടെ ഭരണകാലത്ത് തുടങ്ങി നിലനിന്നുപോരുന്ന സമ്പ്രദായമാണ് ഹജ്ജ് സബ്‌സിഡി. ഹജ്ജ് സബ്‌സിഡി വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ പുനര്‍വിചിന്തനത്തിനു തയ്യാറാവണം. വിവിധ മതങ്ങളും ജാതികളും ഭാഷക്കാരും ദേശക്കാരുമൊക്കെ സഹവര്‍ത്തിത്വത്തോടെ കഴിയുന്ന ഇന്ത്യയെന്ന വിശാലരാജ്യത്ത് ഏക സിവില്‍കോഡ് നടപ്പാക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു. ഹജ്ജ് ക്യാംപില്‍ നടന്ന ‘ചടങ്ങില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, മുന്‍ മന്ത്രി കെ ബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബി എ അബ്ദുല്‍ മുത്തലിബ്, മുഹമ്മദ് ഷിയാസ്, എം ജെ ജോമി, വി പി ജോര്‍ജ്, ദിലീപ് കപ്രശ്ശേരി ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ ഹജ്ജ് ക്യാംപിലെത്തിയ ചെന്നിത്തല തീര്‍ത്ഥാടകര്‍ക്കൊപ്പം ഒരുമണിക്കൂറോളം ചെലവഴിച്ചു.
ഹജ്ജ് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ഓഫിസര്‍മാരോട് ചോദിച്ചറിഞ്ഞ രമേശ് ചെന്നിത്തല ഹജ്ജ് ക്യാംപിലെ കാന്റീനില്‍നിന്നു പ്രഭാതഭക്ഷണവും കഴിച്ചാണു മടങ്ങിയത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day