|    Sep 26 Wed, 2018 2:27 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്: വോളന്റിയര്‍, ട്രെയിനര്‍മാരുടെ യോഗം നാളെ

Published : 2nd August 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിനു പോവുന്നവര്‍ക്കുളള മൂന്നാംഘട്ട പരിശീലന ക്ലാസുകളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കരിപ്പൂര്‍ ഹജ്ജ്ഹൗസില്‍ പ്രത്യേക യോഗം ചേരും. തീര്‍ത്ഥാടകരോടൊപ്പം യാത്രയാവുന്ന ഹജ്ജ് വോളന്റിയര്‍മാര്‍, ട്രെയ്‌നര്‍മാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ പങ്കെടുക്കും.
രാവിലെ ഒമ്പതിന് ആരംഭിക്കുന്ന യോഗം കോട്ടുമല ടി എം ബാപ്പുമുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ഹജ്ജ് മൂന്നാംഘട്ട പഠനക്ലാസ് നല്‍കുന്നത് സംബന്ധിച്ച് യോഗത്തില്‍ നിര്‍ദേശം നല്‍കും. തീര്‍ത്ഥാടകര്‍ യാത്രയില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും മറ്റുമാണ് മൂന്നാംഘട്ട പഠന ക്ലാസില്‍ നല്‍കുന്നത്. രണ്ടാഴ്ചകൊണ്ട് ക്ലാസുകള്‍ പൂര്‍ത്തീകരിക്കാനാണ് ശ്രമം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss