|    Aug 23 Wed, 2017 1:48 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 126 പേര്‍ക്കുകൂടി അവസരം

Published : 9th August 2017 | Posted By: fsq

 

കരിപ്പൂര്‍: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ക്രമനമ്പര്‍ 560 മുതല്‍ 709 വരെയുള്ളവര്‍ക്കുകൂടി ഹജ്ജിന് അവസരം ലഭിച്ചു. പുതുതായി വെയ്റ്റിങ് ലിസ്റ്റില്‍ നിന്നും തിരെഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മക്കയില്‍ അസീസീസിയ കാറ്റഗറിയിലാണ് താമസ സൗകര്യം ലഭിക്കുക. തിരഞ്ഞെടുക്കപ്പെട്ടവര്‍ വിദേശ വിനിമയ സംഖ്യയിനത്തിലും വിമാനചാര്‍ജ് ഇനത്തിലുമായി അസീസിയ കാറ്റഗറിക്കുള്ള മൊത്തം തുകയായ 2,01,750 രൂപ ആഗസ്ത് 11നകം അടക്കേണ്ടതാണ്. മുഴുവന്‍ വിമാനക്കൂലിയും അടവാക്കേണ്ടവര്‍ (റിപ്പീറ്റര്‍) കൂടുതലായി 10,750 രൂപകൂടി അടക്കണം. അപേക്ഷാ ഫോറത്തില്‍ ബലി കര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ആ ഇനത്തില്‍ 8,000 രൂപകൂടി അധികം അടക്കണം. പണമടച്ച് ബാങ്ക് പേ-ഇന്‍ സ്ലിപ്പിന്റെ ഹജ്ജ് കമ്മിറ്റിയുടെ കോപ്പിയും മെഡിക്കല്‍ സ്‌ക്രീനിങ് ആന്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ആഗസ്ത് 11നകം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഹജ്ജ് ട്രെയ്‌നര്‍മാരുമായി ബന്ധപ്പെടുക.കേരളത്തില്‍ നിന്ന് ഹജ്ജിന് അവസരം ലഭിക്കുന്നവരുടെ എണ്ണം ഇതോടെ 11462 ആയി. ലക്ഷദ്വീപില്‍ നിന്ന് 305 പേരും, മാഹിയില്‍ നിന്ന് 28 പേരും ഈ വര്‍ഷം ഹജ്ജിന് പോകുന്നത് നെടുമ്പാശ്ശേരിയില്‍ നിന്നാണ്. ഇതോടെ നെടുമ്പാശ്ശേരി വഴിയുളള തീര്‍ത്ഥാടകരുടെ എണ്ണം 11,815 ആകും.ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്ര 13 മുതലാണ് നെടുമ്പാശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക