|    Apr 20 Fri, 2018 5:07 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജ്: വെയ്റ്റിങ് ലിസ്റ്റിലെ 1300 പേര്‍ക്ക് അവസരം

Published : 6th April 2018 | Posted By: kasim kzm

മലപ്പുറം: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിന് കേരള സംസ്ഥാന കമ്മിറ്റി മുഖേന അപേക്ഷിച്ച് വെയ്റ്റിങ് ലിസ്റ്റില്‍പ്പെട്ട ക്രമനമ്പര്‍ 1 മുതല്‍ 1300 വരെയുള്ളവര്‍ക്ക് ഹജ്ജിന് അവസരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതുതായി തിരഞ്ഞെടുക്കപ്പെട്ടവര്‍ അഡ്വാന്‍സ് തുകയായി ഒരു ഹാജിക്ക് 81,000 രൂപ എന്ന ക്രമത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലോ യൂനിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലോ ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദിഷ്ട ചെലാനില്‍ പണമടയ്ക്കണം.
പണമടച്ച ഒറിജിനല്‍ രശീതി, നിശ്ചിത ഫോറത്തിലുള്ള ഓരോ ഹാജിക്കും വേണ്ടിയുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ഒറിജിനല്‍ പാസ്‌പോര്‍ട്ട്, രണ്ട് ഫോട്ടോ എന്നിവ കരിപ്പൂരിലെ ഹജ്ജ് കമ്മിറ്റി ഓഫിസില്‍ 2018 ഏപ്രില്‍ 13നകം സമര്‍പ്പിക്കേണ്ടതാണ്.
പുതുതായി അവസരം ലഭിച്ചവരുടെ കവര്‍ നമ്പറുകള്‍ ംംം.വേലഷമിെലം.െരീാ/
വമഷഷംമശശേിഴഹശേെ.വാേഹ/ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss