|    May 27 Sat, 2017 2:36 am
FLASH NEWS

ഹജ്ജ് വിമാന സമയപ്പട്ടിക പ്രസിദ്ധീകരിച്ചു

Published : 19th July 2016 | Posted By: sdq

hajj 1437കരിപ്പൂര്‍: കേരളത്തില്‍ നിന്നുള്ള ഹജ്ജ് വിമാനസമയ ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു. ആദ്യ വിമാനം ആഗസ്ത് 22ന് 300 തീര്‍ത്ഥാടകരുമായാണു യാത്രയാവുക. ആദ്യദിനം ഒരു വിമാനം മാത്രമേ ഉണ്ടാവുകയുള്ളൂ. തുടര്‍ന്ന് ആഗസ്ത് 31 വരെ രണ്ടു വിമാനം ഉണ്ടാവും. ശേഷം അവസാന ദിവസമായ സപ്തംബര്‍ അഞ്ചുവരെ ഒരു വിമാനവുമാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
ഹജ്ജ് ക്യാംപ് ആഗസ്ത് 21ന് ആരംഭിക്കും. ആഗസ്ത് 22 മുതല്‍ സപ്തംബര്‍ 5 വരെ 24 വിമാനങ്ങളിലാണ് തീര്‍ത്ഥാടകരെ മക്കയിലെത്തിക്കുക. മടക്ക സര്‍വീസുകള്‍ ഒക്ടോബര്‍ ഒന്നുമുതല്‍ 14 വരെയാണ് സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് ക്രമീകരിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയില്‍ നിന്ന് ജിദ്ദയിലേക്കും മടക്കം മദീനയില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്കുമാണ്. ആദ്യദിനത്തിലെ വിമാനവും രണ്ടാം ദിവസത്തിലെ ആദ്യവിമാനവും 300 തീര്‍ത്ഥാടകരുമായും മറ്റുള്ള 22 വിമാനങ്ങളും 450 തീര്‍ത്ഥാടകരെയുമായാണു പുറപ്പെടുക.

ഓരോ ഹാജിയും ഏതു ദിവസമാണു പുറപ്പെടുന്നതെന്ന വിവരം വിമാന മാനിഫെസ്റ്റ് കേന്ദ്ര ഹജ്ജ് കമ്മിറ്റി പ്രസിദ്ധീകരിച്ചിട്ടില്ല. ആഗസ്ത് ആദ്യ വാരത്തില്‍ മാനിഫെസ്റ്റ് പ്രസിദ്ധീകരിക്കുമെന്നാണു പ്രതീക്ഷയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ലക്ഷദ്വീപ്, മാഹി ഉള്‍പ്പടെയുളള സ്ഥലങ്ങളില്‍ നിന്നായി ഈ വര്‍ഷം 10,400ലധികം തീര്‍ത്ഥാടകരാണ് ഹജ്ജിനു പോവുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day