|    Nov 21 Wed, 2018 1:15 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്: ലക്ഷദ്വീപില്‍ നിന്നുള്ളവര്‍ ക്യാംപില്‍ എത്തി

Published : 8th August 2018 | Posted By: kasim kzm

നെടുമ്പാശ്ശേരി: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തില്‍ പങ്കെടുക്കാനായി നെടുമ്പാശ്ശേരി വിമാനത്താവളം വഴി യാത്രയാവാന്‍ ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ഹജ്ജ് ക്യാംപിലെത്തി. നാളെ പുലര്‍ച്ചെ 12.25ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നു പുറപ്പെടുന്ന എസ്‌വി 5944 നമ്പര്‍ സൗദി എയര്‍ലൈന്‍സ് വിമാനത്തിലാണ് ഇവരുടെ യാത്ര. 142 പുരുഷന്‍മാരും 133 സ്ത്രീകളും രണ്ട് വോളന്റിയര്‍മാരും അടക്കം 277 പേരാണ് സംഘത്തില്‍ ഉള്ളത്. ഇന്നലെ രാവിലെ 9.30ഓടെ ക്യാംപിലെത്തിയ തീര്‍ത്ഥാടകര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഊഷ്മള വരവേല്‍പ്പാണ് നല്‍കിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, അസി. സെക്രട്ടറി അഡ്വ. ടി കെ അബ്ദുല്‍ റഹ്മാന്‍, ഹജ്ജ് സെല്‍ ഓഫി സര്‍ എസ് നജീബ്, മോണിറ്ററി ങ് ഓഫിസര്‍ എസ് മുഹമ്മദ് ഇസ്മയില്‍ കുഞ്ഞ്, സ്വാഗതസംഘം ഭാരവാഹികളായ മുസമ്മില്‍ ഹാജി, ഷെരീഫ് മണിയാട്ടുകുടി, ഹൈദ്രോസ് ഹാജി എന്നിവര്‍ ചേര്‍ന്നാണ് ലക്ഷദ്വീപില്‍ നിന്നുള്ള തീര്‍ത്ഥാടകരെ സ്വീകരിച്ചത്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss