ഹജ്ജ്; രണ്ടാംഘട്ട പരിശീലനം മന്ത്രി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും
Published : 13th April 2018 | Posted By: kasim kzm
കോഴിക്കോട്: കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തിരഞ്ഞെടുക്കപ്പെട്ട ഹാജിമാര്‍ക്കുള്ള രണ്ടാം ഘട്ട സാങ്കേതിക പഠന ക്ലാസിന്റെ സംസ്ഥാന തല ഉദ്ഘാടനം നാളെ രാവിലെ 9ന് പൂനൂര് ഇശാഅത്ത് പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ മന്ത്രി ടി പി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്യും.
ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞു മൗലവി, എംഎല്‍എ മാരായ പുരുഷന് കടലുണ്ടി, കാരാട്ട് റസാഖ്, അമിത് മീണ ഐഎഎസ്, കാന്തപുരം എ പി അബൂബക്കര്‍ മുസ്ല്യാര്‍, നാസര്‍ ഫൈസി കൂടത്തായി, എം ടി അബ്ദുസ്സമദ് സുല്ലമി, എം കെ മുഹമ്മദലി, ഹജ്ജ് കമ്മിറ്റി മെംബര്‍മാര്‍ പങ്കെടുക്കും.
ഈ വര്‍ഷം തിരഞ്ഞെടുക്കപ്പെട്ടവരും വെയ്റ്റിങ് ലിസ്റ്റില്‍ രണ്ടായിരം വരെയുള്ളവരും അഞ്ചാം വര്‍ഷക്കാരിലെ 65 വയസ്സിന് മുകളിലുള്ളവരുമായ ബാലുശ്ശേരി നിയോജക മണ്ഡലത്തില്‍ നിന്നുള്ള ഹാജിമാര്‍ പങ്കെടുക്കണമെന്ന് ജില്ലാ ട്രെയ്നര്‍ ഷാനവാസ് കുറുമ്പൊയില്‍ അറിയിച്ചു. (9847857654) .

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.