|    May 23 Tue, 2017 4:38 pm
FLASH NEWS

ഹജ്ജ് യാത്രയയപ്പു കേന്ദ്രം കരിപ്പൂരില്‍ നിലനിര്‍ത്താന്‍ ശ്രമിക്കും: കെ ടി ജലീല്‍

Published : 29th October 2016 | Posted By: SMR

 തിരുവനന്തപുരം: ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ തുടര്‍ന്നുവരുകയാണെന്ന് മന്ത്രി കെ ടി ജലീല്‍ നിയമസഭയെ അറിയിച്ചു. ഈ വിഷയം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാനമന്ത്രിക്കും മുഖ്യമന്ത്രി തന്നെ കത്തെഴുതും. ഹജ്ജ് യാത്രികരില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരായതിനാല്‍ എംബാര്‍ക്കേഷന്‍ പോയിന്റ് കരിപ്പൂരില്‍ തന്നെ നിലനിര്‍ത്തണമെന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലെ ഹജ്ജ് യാത്ര നെടുമ്പാശ്ശേരി വഴിയായിരുന്നു. ഇത് യാത്രികര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
ടിവി ഇബ്രാഹീമിന്റെ ശ്രദ്ധ ക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. കരിപ്പൂര്‍ വിമാനത്താവളത്തില്‍ റണ്‍വേ റീ കാര്‍പറ്റിങ് നടത്തുന്നതിനാലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റ് താല്‍ക്കാലികമായി കരിപ്പൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയത്. എന്നാല്‍, റീകാര്‍പറ്റിങ് പൂര്‍ത്തിയായെങ്കിലും റണ്‍വേ നീളം കൂട്ടാത്തതിനാല്‍ ഹജ്ജ് സര്‍വീസിന് അനുയോജ്യമായ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ സാധിക്കില്ലെന്ന് ബന്ധപ്പെട്ട അധികൃതരില്‍ നിന്നു വിവരം ലഭിച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടാവണം. ഡിസംബറോടെ വിമാനത്താവളം പൂര്‍ണസജ്ജമാവുമെന്നാണ് വിവരം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day