|    Jul 16 Mon, 2018 7:43 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്: മൂന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്ക് തുടക്കമായി

Published : 10th August 2016 | Posted By: SMR

കൊണ്ടോട്ടി: ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള മൂന്നാംഘട്ട പരിശീലന ക്ലാസുകള്‍ക്കു തുടക്കമായി. ഈ മാസം 15നുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ തീര്‍ത്ഥാടകര്‍ക്കും പരിശീലന ക്ലാസുകള്‍ നല്‍കും. ഹജ്ജ് തീര്‍ത്ഥാടന വേളയില്‍ സ്വീകരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ കാര്യങ്ങളാണ് മൂന്നാം ഘട്ട ക്ലാസുകളില്‍ വിശദീകരിക്കുന്നത്.
ഇതോടൊപ്പം ഹജ്ജ് തീര്‍ത്ഥാടകരുടെ കൂടെ യാത്രയാവുന്ന ഖാദിമുല്‍ ഹുജ്ജാജുമാരെ പരിചയപ്പെടുത്തുകയും ചെയ്യുന്നുണ്ട്. തീര്‍ത്ഥാടകരുടെ ബാഗേജില്‍ മരുന്നുകള്‍, അവയുടെ ബില്ലുകള്‍ എന്നിവയെക്കുറിച്ചു വരെ വിശദീകരിക്കും. ബാഗേജില്‍ പ്രത്യേക സ്റ്റിക്കര്‍ പതിക്കാനും നല്‍കുന്നുണ്ട്.
പാസ്‌പോര്‍ട്ട് മുതല്‍ കുത്തിവയ്പ് നടത്തിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വരെ യാത്രയില്‍ കരുതണം. കൂടാതെ അറഫ, മുസ്തലിഫ, മിന, മദീന എന്നിവടങ്ങളിലേക്കു പോവുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും വിശദീകരിക്കും. തീര്‍ത്ഥാടകരുടെ യാത്ര തിയ്യതി, വിമാന സമയം എന്നിവ ഉള്‍ക്കൊള്ളുന്ന മാനിഫെസ്റ്റ് അടുത്ത ദിവസം പ്രസിദ്ധീകരിക്കും. കേരളത്തിലെ തീര്‍ത്ഥാടകരുടെ യാത്രാരേഖകള്‍ ശേഖരിക്കാനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ജീവനക്കാര്‍ വ്യാഴാഴ്ച മുംബൈയിലേക്കു പോവും. നെടുമ്പാശ്ശേരിയില്‍ നിന്ന് 22 മുതലാണ് ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss