|    Oct 24 Tue, 2017 11:31 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

ഹജ്ജ്: മൂന്നംഗ കേന്ദ്ര പ്രതിനിധികളെ നിയോഗിച്ചു

Published : 11th August 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് തീര്‍ത്ഥാടന കാര്യങ്ങള്‍ സുഖകരമായി നടത്തുന്നതിനായി മൂന്നംഗ കേന്ദ്ര പ്രതിനിധികളെ കേന്ദ്ര ഹജ്ജ് കമ്മിറ്റി നിയോഗിച്ചു. ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രാ പ്രശ്‌നങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാനുമാണ് സംഘത്തെ നിയോഗിച്ചത്. ശെയ്ഖ് മുഹമ്മദ് സലീം, മസ്താന്‍ ആദില്‍, മര്‍സൂരി മുസമ്മില്‍ എന്നിവരെയാണ് കേന്ദ്ര നിരീക്ഷകരായി നെടുമ്പാശ്ശേരിയിലേക്ക് നിയോഗിച്ചത്. ഇവര്‍ 18ന് നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപിലെത്തും. കേരളത്തിലെ ഹജ്ജ് ക്യാംപ് നിരീക്ഷകനായി കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീറിനെ നേരത്തേ തന്നെ നിയോഗിച്ചിട്ടുണ്ട്. 21 മുതല്‍ ഹജ്ജ് ക്യാംപും, 22ന് ഹജ്ജ് വിമാന സര്‍വീസുകളും ആരംഭിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക