|    Mar 26 Sun, 2017 4:46 pm
FLASH NEWS

ഹജ്ജ്; മുഴുവന്‍ തീര്‍ത്ഥാടകരുടെയും യാത്ര കൊച്ചിയില്‍ നിന്ന്

Published : 29th July 2016 | Posted By: SMR

തിരുവനന്തപുരം: കേരളത്തില്‍നിന്ന് ഹജ്ജിനു തിരഞ്ഞെടുക്കുന്ന മുഴുവന്‍ പേരെയും കൊച്ചിയില്‍നിന്നു നേരെ ജിദ്ദയിലേക്ക് കൊണ്ടുപോവാന്‍ സംവിധാനമേര്‍പ്പെടുത്തും. സൗദി എയര്‍ലൈന്‍സ് അധികൃതര്‍ ഇതിനു തയ്യാറായതായി മന്ത്രി ഡോ. കെ ടി ജലീല്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഇതര സംസ്ഥാനങ്ങളുടെ ക്വാട്ടയില്‍ കേരളത്തില്‍നിന്ന് അവസാനം അവസരം ലഭിച്ചവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നാഗ്പൂര്‍ വഴിയും മുംബൈ വഴിയും യാത്രപോവേണ്ടിവന്നിരുന്നു. ഇക്കാര്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും സൗദി എയര്‍ലൈന്‍സ് അധികൃതരുടെയും ശ്രദ്ധയില്‍കൊണ്ടുവരുകയും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുന്നതിനായി കേരളത്തില്‍നിന്ന് അവസാനം അവസരം ലഭിക്കുന്നവര്‍ക്കുള്‍പ്പെടെ  കൊച്ചിയില്‍നിന്നുതന്നെ  യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്നു മന്ത്രി  സൗദി എയര്‍ലൈന്‍സിനോടും കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിലവില്‍ തയ്യാര്‍ ചെയ്തിരുന്ന 300 പേരെ ഉള്‍ക്കൊള്ളുന്ന വിമാനം മാറ്റി 450 പേരെ ഉള്‍ക്കൊള്ളുന്ന വിമാനം ഏര്‍പ്പെടുത്തിയാണ് കൂടുതല്‍ പേരെ കൊച്ചി വഴി അയക്കുന്നതിനുള്ള സംവിധാനമുണ്ടാക്കിയത്. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിച്ചതിനു സൗദി എയര്‍ലൈന്‍സിനും കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കും മന്ത്രി ഡോ. കെ ടി ജലീല്‍ നന്ദി അറിയിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക