|    Dec 14 Fri, 2018 8:18 am
FLASH NEWS
Home   >  Todays Paper  >  page 12  >  

ഹജ്ജ് മിഷന്‍ ആശുപത്രികളില്‍ സജീവമായി ഫ്രറ്റേണിറ്റി ഫോറം

Published : 31st August 2018 | Posted By: kasim kzm

മക്ക: ഹജ്ജിനു ശേഷം ആശുപത്രിയില്‍ എത്തുന്ന തീര്‍ത്ഥാടകരെ സഹായിക്കുന്നതിനായി ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഹജ്ജ് മിഷന്‍ ആശുപത്രിയില്‍ സേവനനിരതരാവുന്നു.
ഹജ്ജ് മിഷന്റെ അസീസിയയില്‍ പ്രവര്‍ത്തിക്കുന്ന 40 ബെഡ്, 30 ബെഡ് ആശുപത്രികളിലും മക്ക ഗ്രീന്‍ കാറ്റഗറിയിലുള്ള 10 ബെഡ് ആശുപത്രിയിലുമാണ് ഫ്രറ്റേണിറ്റി ഫോറം വോളന്റിയര്‍മാരുടെ സേവനം.
ആശുപത്രിയിലെത്തുന്ന തീര്‍ത്ഥാടകരെ വീല്‍ചെയറുകളി ല്‍ ഡോക്ടറുടെ അടുത്തെത്തിക്കുക, ഭാഷ മൊഴിമാറ്റത്തിനു സഹായിക്കുക, ആംബുലന്‍സ് സര്‍വീസിന് സഹായം ചെയ്യുക തുടങ്ങിയ സേവനങ്ങളാണ് പ്രധാനമായും ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ സൗദിയിലെ പ്രധാന ആശുപത്രികളിലേക്ക് റഫര്‍ ചെയ്യുന്ന രോഗികളെയും ഫോറം പ്രവര്‍ത്തകര്‍ അനുഗമിക്കുന്നുണ്ട്. അവശരായവരെ കുളിപ്പിക്കുകയും മറ്റ് പ്രാഥമിക കാര്യങ്ങള്‍ക്ക് സഹായിക്കുകയും ചെയ്യുന്നു.
അറഫാ സംഗമത്തിനു ശേഷം നിരവധി ഹാജിമാരാണ് വിവിധ അസുഖങ്ങളാല്‍ ആശുപത്രിയില്‍ എത്തുന്നത്. അസീസിയ ആശുപത്രിയിലെത്തുന്ന വനിതാ ഹാജിമാര്‍ക്ക് സഹായവുമായി വിമന്‍സ് ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകരുടെ സഹായവും ലഭ്യമാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss