|    Sep 25 Tue, 2018 10:25 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് മടക്ക സര്‍വീസ്: ഇന്ന് യോഗം

Published : 29th August 2018 | Posted By: kasim kzm

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോയവരുടെ മടക്ക സര്‍വീസുകള്‍ക്ക് സൗകര്യമൊരുക്കാന്‍ ഇന്ന് ഹജ്ജ് മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരും. തിരുവനന്തപുരത്ത് രാവിലെ 11ന് ചേരുന്ന യോഗത്തില്‍ മന്ത്രി ഡോ. കെ ടി ജലീല്‍, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പങ്കെടുക്കും. അടുത്ത മാസം 12 മുതലാണ് ഹജ്ജ് സര്‍വീസുകള്‍ ആരംഭിക്കുന്നത്. പ്രളയക്കെടുതിമൂലം അടച്ചിട്ട നെടുമ്പാശ്ശേരി വിമാനത്താവളം ഇന്നുമുതല്‍ പ്രവര്‍ത്തിക്കുന്നതോടെ ഹജ്ജ് സര്‍വീസുകള്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് നടത്താനാണ് ഒരുങ്ങുന്നത്. ഹജ്ജിന്റെ അവസാന സര്‍വീസുകള്‍ മഴമൂലം നെടുമ്പാശ്ശേരി അടച്ചതിനാല്‍ തിരുവനന്തപുരത്ത് നിന്നാണു പുറപ്പെട്ടത്.
അടുത്തമാസം 12 മുതല്‍ 26 വരെയായി 29 വിമാനങ്ങളാ—ണ് മടക്ക സര്‍വീസുകളായി ക്രമീകരിച്ചിരിക്കുന്നത്. മദീനയില്‍ നിന്നാണ് ഹജ്ജ് വിമാനങ്ങള്‍ നെടുമ്പാശ്ശേരിയിലേക്ക് പുറപ്പെടുക. ആദ്യദിനത്തില്‍ രണ്ട് വിമാനങ്ങളാണുള്ളത്. 13ന് ഒരു വിമാനവും സര്‍വീസ് നടത്തും. 14ന് വിമാനങ്ങളില്ല. 15, 18, 19, 23 തിയ്യതികളില്‍ മൂന്ന് വിമാനങ്ങളും 16, 22, 25, 26 തിയ്യതികളില്‍ രണ്ട് വിമാനങ്ങളുമുണ്ടാവും. 17, 21, 24 തിയ്യതികളില്‍ ഓരോ വിമാനവും സര്‍വീസ് നടത്തും. ഹജ്ജിന് ആദ്യം പോയ വിമാനങ്ങളിലെ തീര്‍ത്ഥാടകരാണ് ആദ്യമെത്തുക.
മടങ്ങിയെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് അഞ്ച് ലിറ്റര്‍ സംസം തീര്‍ത്ഥ ജലം വിമാനത്താവളത്തില്‍ വച്ച് കൈമാറും. ഇത് നേരത്തെ തന്നെ വിമാന കമ്പനി നെടുമ്പാശ്ശേരിയില്‍ എത്തിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകരെ സഹായിക്കാനായി വോളന്റിയര്‍മാരുടെ സേവനവും ലഭ്യമാക്കും. സ്വീകരണ ക്രമീകരണങ്ങള്‍ ചര്‍ച്ചചെയ്യാനാണ് ഇന്നു യോഗംചേരുന്നത്. 12,013 പേരാണ് ഈവര്‍ഷം കേരളത്തില്‍ നിന്ന് ഹജ്ജിന് പോയത്. ഇവരില്‍ 277 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരും, 47 പേര്‍ മാഹിയില്‍നിന്നുള്ളവരുമാണ്.
23 കുട്ടികളും സംഘത്തിലുണ്ട്. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോയവരില്‍ രണ്ട് പുരുഷന്‍മാരും മൂന്നു സ്ത്രീകളും ഉള്‍െപ്പടെ അഞ്ചുപേര്‍ മരിച്ചു. മരിച്ച കോഴിക്കോട് സ്വദേശി മുഹമ്മദ് ബഷീര്‍ മാസ്റ്ററുടെ മകന്‍ മുഹ്‌സിന് ഹജ്ജിന് അടിയന്തര അനുമതി ലഭിച്ചു. ഇദ്ദേഹം മക്കയിലെത്തി മാതാവിനു സഹായിയായി. തീര്‍ത്ഥാടകരില്‍ അഞ്ച് പേര്‍ മക്കയിലും ജിദ്ദയിലുമായി ആശുപത്രികളില്‍ ചികില്‍സയിലാണ്.

 

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss