|    Jun 25 Sun, 2017 10:50 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

ഹജ്ജ്: മടക്കയാത്ര 15 മുതല്‍

Published : 12th October 2015 | Posted By: swapna en

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനുപോയ ഹാജിമാരുടെ മടക്കയാത്ര 15 മുതല്‍ ആരംഭിക്കും. നേരത്തേ ഹജ്ജ് ക്യാംപ് നടത്തിയ നെടുമ്പാശ്ശേരി ഹാംഗര്‍ കെട്ടിടത്തില്‍ തന്നെയാണ് തിരിച്ചുവരവിനും ഏര്‍പ്പാടുകള്‍ ചെയ്തിരിക്കുന്നത്. ബന്ധുക്കള്‍ക്ക് ഹാംഗറിനു പുറത്ത് ഹാജിമാരെ സ്വീകരിക്കാന്‍ സൗകര്യമുണ്ടായിരിക്കും.

ഹാംഗറിനകത്തേക്കുള്ള പ്രവേശനത്തില്‍ സുരക്ഷാകാരണങ്ങളാല്‍ കര്‍ശന നിയന്ത്രണമുണ്ടായിരിക്കും. ഒരു കവറിലുള്‍പ്പെട്ട ഹാജിമാരെ സ്വീകരിക്കാന്‍ പരമാവധി മൂന്നുപേര്‍ക്കു വരെ മാത്രമേ എന്‍ട്രി പാസ് നല്‍കുകയുള്ളു. പാസ് ലഭിക്കണമെങ്കില്‍ ഫോട്ടോ പതിച്ച അംഗീകൃത തിരിച്ചറിയല്‍ കാര്‍ഡ് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0483 2710717, 2717571 നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക