|    Mar 24 Fri, 2017 3:53 am
FLASH NEWS

ഹജ്ജ്: ഫ്‌ളൈറ്റ് മാനിഫെസ്റ്റ് പ്രസിദ്ധീകരിച്ചു

Published : 15th August 2016 | Posted By: SMR

കരിപ്പൂര്‍: 22ന് നെടുമ്പാശ്ശേരിയില്‍ നിന്നു  സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പുറപ്പെടുന്നവരുടെ വിവരം www.hajcommittee.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. ഹാജിമാര്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിച്ച് അവരവര്‍ പുറപ്പെടേണ്ട തിയ്യതിയും വിമാന നമ്പറും മനസ്സിലാക്കാവുന്നതാണ്.
ഓരോ വിമാനത്തിലും ഹാജിമാരെ അനുഗമിക്കാന്‍ നിയോഗിക്കപ്പെട്ട വോളന്റിയര്‍മാര്‍, ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങളറിയിക്കും. എല്ലാ ഹാജിമാരും ഫ്‌ളൈറ്റ് പുറപ്പെടുന്ന ദിവസത്തിന്റെ തലേന്ന് ഉച്ചയ്ക്കു രണ്ടിനും വൈകീട്ട് അഞ്ചിനും ഇടയില്‍ നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ റിപോര്‍ട്ട് ചെയ്യണം. ഓരോ ഹാജിമാരും ഏതു വാഹനത്തിലാണ് വരുന്നതെന്ന വിവരം വോളന്റിയറെ മുന്‍കൂട്ടി വിളിച്ചറിയിക്കണം. ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങുന്നവരെ ഹജ്ജ് ക്യാംപിലെത്തിക്കുന്നതിനുള്ള ഏര്‍പ്പാടുകള്‍ പ്രാദേശികമായി ചെയ്യുന്നതാണ്. ഉച്ചയ്ക്ക് രണ്ടിന് മുമ്പും വൈകീട്ട് അഞ്ചിനു ശേഷവും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കില്ലെന്നതിനാല്‍ സമയനിഷ്ഠ കൃത്യമായി പാലിക്കണം. ആഗസ്ത് 22 മുതല്‍ 27 വരെയുള്ള ഫ്‌ളൈറ്റ് മാനിഫെസ്റ്റാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. മറ്റുള്ളവ പിന്നീട് പ്രസിദ്ധീകരിക്കും.

(Visited 17 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക