|    Jul 23 Sun, 2017 4:29 am
FLASH NEWS

ഹജ്ജ് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ അടയാളം: സി അബ്ദുല്‍ ഹമീദ്

Published : 4th August 2016 | Posted By: SMR

മലപ്പുറം: കേവല ആരാധനാ കര്‍മം എന്നതിനപ്പുറം ഹജ്ജ് പ്രത്യയശാസ്ത്ര പ്രതിബദ്ധതയുടെ അടയാളം കൂടിയാണെന്ന് പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി അബ്ദുല്‍ ഹമീദ്. ആത്മാവ് തൊട്ടറിഞ്ഞ ഹജ്ജിനു മാത്രമേ ഫലം കൊയ്യാനാവൂ. തീര്‍ത്ഥാടനം വെറും ട്രെന്‍ഡാക്കിയ സമൂഹത്തിലാണ് നാം ജീവിക്കുന്നത്. സാമൂഹിക പദവിക്കുവേണ്ടി ഹാജിയാക്കുന്ന പ്രവണത നിരര്‍ഥകമാണ്. ആദര്‍ശത്തെ അരക്കിട്ടുറപ്പിക്കുന്നതാവണം ഹജ്ജും ഉംറയുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം കേരള ചാപ്റ്റര്‍ സംസ്ഥാനത്തെ മൂന്നിടങ്ങളിലായി നടത്തുന്ന ഹജ്ജ് ക്യാംപിന്റെ ആദ്യ പരിപാടി മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് പെരുമ്പാവൂരിലും ആറിന് കണ്ണൂരിലുമാണ് മറ്റ് രണ്ട് ക്യാംപുകള്‍. സര്‍ക്കാര്‍ ഹജ്ജ് സര്‍വീസ് വഴിയും സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയും തീര്‍ത്ഥാടനത്തിനൊരുങ്ങുന്ന 800 പേര്‍ ക്യാംപില്‍ പങ്കെടുത്തു. രാവിലെ 10 മണിക്കാരംഭിച്ച ക്യാംപില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം റീജ്യനല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ഹജ്ജ് സുരക്ഷാ ഗൈഡ് പോപുലര്‍ ഫ്രണ്ട് ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി അബ്ദുല്‍ അസീസ് പ്രകാശനം ചെയ്തു. ഹജ്ജിന്റെ അത്മാവ് എന്ന വിഷയത്തില്‍ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സെക്രട്ടറി അബ്ദുല്‍ നാസര്‍ ബാഖവി, ഹജ്ജ് നിര്‍വഹണവും യാത്രാ സുരക്ഷയും വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗം മുഹമ്മദ് ഇഖ്ബാല്‍ മമ്പുറവും ക്ലാസെടുത്തു.
ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് അബ്ദു റഹിമാന്‍ ദാരിമി സംശയ നിവാരണം നടത്തി. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, ഫ്രറ്റേണിറ്റി ഫോറം ജിദ്ദ കോ-ഓഡിനേഷന്‍ കമ്മിറ്റി അംഗം അബ്ദുല്‍ ഗനി, ഫ്രറ്റേണിറ്റി ഫോറം ദമ്മാം പ്രസിഡന്റ് അബ്ദുല്‍ സലാം അമ്മിനിക്കാട് സംസാരിച്ചു

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക