|    May 23 Tue, 2017 2:24 pm
FLASH NEWS

ഹജ്ജ്: നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ആദ്യ വിമാനം ആഗസ്ത് 22ന്

Published : 23rd July 2016 | Posted By: SMR

ആലുവ: ഹജ്ജ് തീര്‍ത്ഥാടകരെയും വഹിച്ചുള്ള ആദ്യ വിമാനം ആഗസ്ത് 22ന് നെടുമ്പാശ്ശേരിയില്‍ നിന്നു പറന്നുയരും. ആഗസ്ത് 21നു വൈകീട്ട് 4.30ഓടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ തീര്‍ത്ഥാടക സംഘമെത്തും. 4.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ക്യാംപ് ഉദ്ഘാടനം ചെയ്യും. 22ന് ആദ്യ ഹജ്ജ് വിമാനം പുറപ്പെടും. മന്ത്രി കെ ടി ജലീല്‍ ഫഌഗ്ഓഫ് ചെയ്യും.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി സ്വാഗതസംഘം രൂപീകരിച്ചു. മന്ത്രി കെ ടി ജലീല്‍ ആണ് മുഖ്യ രക്ഷാധികാരി. എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, വി കെ ഇബ്രാഹീം കുഞ്ഞ്, എസ് ശര്‍മ എന്നിവര്‍ രക്ഷാധികാരികളാണ്. കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ (ചെയര്‍മാന്‍), ബി എ അബ്ദുല്‍ മുത്തലിബ്, ഇല്ലിക്കല്‍ ഷംസു (വൈസ് ചെയര്‍മാന്‍മാര്‍), ബാബു സേഠ് (ജനറല്‍ കണ്‍വീനര്‍), അഡ്വ. വി ഇ അബ്ദുല്‍ ഗഫൂര്‍, കുഞ്ഞുമുഹമ്മദ് (കണ്‍വീനര്‍മാര്‍) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇരട്ടിയോളം വര്‍ധനവുണ്ട്. ഇവര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആലുവയില്‍ സംസ്ഥാന ഹജ്ജ് അവലോകന യോഗശേഷം മന്ത്രി കെ ടി ജലീല്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന 6224 തീര്‍ത്ഥാടകരാണ് ഹജ്ജിനു പോയതെങ്കില്‍ ഇത്തവണ 10,100 പേര്‍ക്കാണ് അനുമതി. 200 പേര്‍ക്കു കൂടി അനുമതി ലഭിക്കുമെന്നാണു പ്രതീക്ഷ. തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷ നല്‍കിയ 8317 പേരാണ് ഇത്തവണ തീര്‍ത്ഥാടക സംഘത്തിലുള്ളത്. 1626 പേര്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്.
കരിപ്പൂര്‍ വിമാനത്താവളത്തിനു സമാനമായ ഒരുക്കങ്ങ ള്‍ കഴിഞ്ഞ വര്‍ഷം നെടുമ്പാശ്ശേരിയിലും ഏര്‍പ്പെടുത്തിയിരുന്നു. സൗകര്യങ്ങള്‍ ഒരുക്കിയതിന് ഒരു കോടി രൂപയാണ് സിയാലിന് സര്‍ക്കാര്‍ നല്‍കിയത്. ഇക്കുറിയും മുഖ്യമന്ത്രി ഫണ്ട് അനുവദിക്കാമെന്ന് ഹജ്ജ് കമ്മിറ്റിയെ അറിയിച്ചിട്ടുണ്ട്. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ഥം നെടുമ്പാശ്ശേരിയിലേക്ക് മലബാറില്‍ നിന്ന് കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു പുറമെ ഇക്കുറി പൊന്നാനിയില്‍ നിന്ന് ലോഫ്‌ളോര്‍ ബസ്സും ഉണ്ടാവും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പു മുസ്‌ല്യാര്‍ അധ്യക്ഷത വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day