|    Oct 22 Sun, 2017 8:36 am
Home   >  Todays Paper  >  Page 5  >  

ഹജ്ജ് നറുക്കെടുപ്പില്‍ 367 പേര്‍ക്ക് അവസരം

Published : 20th March 2017 | Posted By: fsq

 

കരിപ്പൂര്‍: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോവാനായി 367 പേര്‍ക്കു നറുക്കെടുപ്പിലൂടെ അവസരം. നറുക്കെടുപ്പിലൂടെ അവസരം ലഭിച്ചവരും വെയിറ്റിങ് ലിസ്റ്റില്‍ ഒന്നുമുതല്‍ 1000 വരെയുള്ള അപേക്ഷകരും അവരുടെ പാസ്‌പോര്‍ട്ടുകള്‍ ഒരു ഫോട്ടോ സഹിതം ഏപ്രില്‍ 5നകം ഹജ്ജ് കമ്മിറ്റി ഓഫിസില്‍ നേരിട്ട് എത്തിക്കണം. കേരളത്തില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിന് അപേക്ഷിച്ചത് 95,235 പേരായിരുന്നു. ഹജ്ജ് ക്വാട്ട 11,197 സീറ്റുകളും. ഇവരില്‍ 70 വയസ്സിനു മുകളില്‍ പ്രായമുള്ള റിസര്‍വ് എ കാറ്റഗറിയില്‍ പെട്ട 1,740 പേര്‍ക്കും റിസര്‍വ് ബി കാറ്റഗറിയില്‍ പെട്ട തുടര്‍ച്ചയായ അഞ്ചാം വര്‍ഷക്കാരായ 9090 പേരും ഉള്‍െപ്പടെ 10,830 പേര്‍ക്ക് നേരിട്ട് നറുക്കെടുപ്പില്ലാതെ അവസരം നല്‍കി. ശേഷിച്ച 367 സീറ്റിലേക്കാണ് ഇന്നലെ തിരഞ്ഞെടുപ്പ് നടന്നത്. തുടര്‍ന്ന് രണ്ടു വെയിറ്റിങ് ലിസ്റ്റ് തയ്യാറാക്കി. നാലാംവര്‍ഷ അപേക്ഷകരായ റിസര്‍വ് ബി വിഭാഗത്തില്‍ പെട്ട 14,391 പേരില്‍ നിന്ന് 1000 പേരാണ് ആദ്യ വെയിറ്റിങില്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.  ആദ്യ വെയിറ്റിഗ് ലിസ്റ്റിലുള്ളവര്‍ക്കു പൂര്‍ണമായും നല്‍കിയതിനു ശേഷമായിരിക്കും ജനറല്‍ വെയിറ്റിങ് ലിസ്റ്റ് പരിഗണിക്കുക. മുസ്‌ലിം ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ കേരളത്തിന്റെ ഹജ്ജ് ക്വാട്ട 6,128 മാത്രമാണ്. ഹജ്ജ് നറുക്കെടുപ്പ് ഹജ്ജ് സെക്രട്ടറിയും മലപ്പുറം ജില്ലാ കലക്ടറുമായ അമിത് മീണ ഐഎഎസ് നിര്‍വഹിച്ചു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പ്രഫ. അബ്ദുല്‍ വഹാബ്, കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സി കെ നാടിക്കുട്ടി, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, മുഹമ്മദ് മോന്‍ഹാജി, ശരീഫ് മണിയാട്ടുകുടി, എസ് നാസറുദ്ദീന്‍, എ കെ അബ്ദുറഹിമാന്‍, എച്ച് ഇ ബാബുസേട്ട്, അബ്ദുറഹിമാന്‍ പെരിങ്ങാടി, ഹജ്ജ് അസി. സെക്രട്ടറി ടി കെ അബ്ദുറഹ്മാന്‍, ഹജ്ജ് കോ-ഓഡിനേറ്റര്‍ എന്‍ പി ഷാജഹാന്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക