|    Mar 24 Fri, 2017 3:48 pm
FLASH NEWS

ഹജ്ജ് നടത്തിപ്പ് ചുമതല ന്യൂനപക്ഷമന്ത്രാലയത്തിന്

Published : 7th October 2016 | Posted By: SMR

ന്യൂഡല്‍ഹി: ഹജ്ജ് നടത്തിപ്പിന്റെ ചുമതല കേന്ദ്ര ന്യൂനപക്ഷമന്ത്രാലയത്തിനു കൈമാറി. ഇതുവരെ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനു കീഴിലായിരുന്നു ഹജ്ജ് വകുപ്പ്. ഇതുസംബന്ധിച്ച നടപടിക്ക് രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകാരം നല്‍കി.  ഇക്കാര്യമറിയിച്ചു കേന്ദ്രസര്‍ക്കാര്‍ ഔദ്യോഗിക വിജ്ഞാപനവും പുറപ്പെടുവിച്ചു.
ഇനി ഹജ്ജ് ഒഴികെയുള്ള, വിദേശരാജ്യത്തു നടക്കുന്ന തീര്‍ത്ഥാടനങ്ങളുടെ നടത്തിപ്പു മാത്രമേ വിദേശകാര്യമന്ത്രാലയം കൈകാര്യംചെയ്യൂ. പുതിയ നടപടിയോടെ  ഹജ്ജ് നടത്തിപ്പുമായി ബന്ധപ്പെട്ട നോഡല്‍ മന്ത്രാലയവും ഇനിമുതല്‍ ന്യൂനപക്ഷകാര്യമന്ത്രാലയം ആയിരിക്കും.
ഹജ്ജിന്റെ നടപടികളുടെ ഭാഗമായി എല്ലാ വര്‍ഷവും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, സെക്രട്ടറിമാര്‍, വിദേശകാര്യമന്ത്രാലയത്തിലെയും സിവില്‍ വ്യോമയാനമന്ത്രാലയത്തിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, എയര്‍ ഇന്ത്യയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരെ പങ്കെടുപ്പിച്ചു വാര്‍ഷികസമ്മേളനം വിളിക്കാറുണ്ട്. വിദേശകാര്യമന്ത്രാലയം സംഘടിപ്പിച്ചുവരുന്ന ഈ പരിപാടി ഇനിമുതല്‍ ന്യൂനപക്ഷകാര്യമന്ത്രാലയമാവും നടത്തുക.
സംസ്ഥാനത്തെ മുസ്‌ലിം ജനസംഖ്യ അനുസരിച്ച് ഓരോ വര്‍ഷത്തെയും ഹജ്ജ് ക്വാട്ടകള്‍ നിര്‍ണയിക്കുക തുടങ്ങിയ ചുമതലകളും ന്യൂനപക്ഷമന്ത്രാലയത്തിനാവും.

(Visited 14 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക