|    Jan 22 Sun, 2017 7:15 am
FLASH NEWS

ഹജ്ജ് ദിവസവും നടത്തണമെന്നു പറയാന്‍ മുഖ്യമന്ത്രിക്ക് കഴിയുമോ: കുമ്മനം

Published : 23rd August 2016 | Posted By: SMR

തിരുവനന്തപുരം: ഹജ്ജ് തീര്‍ത്ഥാടനം 365 ദിവസവും നടത്തണമെന്നു പറയാന്‍ മുഖ്യമന്ത്രി പിണറായി വിജയന് സാധിക്കുമോയെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. അതുപോലെ തന്നെയാണ് ശബരിമല നടതുറപ്പും. ഇവയൊക്കെ വിശ്വാസത്തിന്റെ ഭാഗമാണെന്നും അതിലൊന്നും ഇടപെടാന്‍ സര്‍ക്കാരിന് സാധിക്കില്ലെന്നും കുമ്മനം പറഞ്ഞു.
സിപിഎം അക്രമങ്ങള്‍ക്കെതിരേ സെക്രട്ടേറിയറ്റില്‍ സംഘടിപ്പിച്ച ബിജെപി മാര്‍ച്ചില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കുമ്മനം. ശബരിമല വിഷയത്തില്‍ ബിഡിജെഎസ് വ്യത്യസ്ത അഭിപ്രായം എടുത്തുവെന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. തുഷാര്‍ വെള്ളാപ്പള്ളിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. മുന്നണി ബന്ധങ്ങളില്‍ ഇടിവു വന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. ബിജെപി പ്രവര്‍ത്തകരെ മാത്രമല്ല തങ്ങളെ എതിര്‍ക്കുന്നവരെ മുഴുവന്‍ കൊല്ലുകയാണ് സിപിഎം. എന്നാല്‍ ഒത്തുതീര്‍പ്പ് രാഷ്ട്രീയമാണ് എല്ലാ പാര്‍ട്ടികളും നടത്തുന്നതെന്നും കുമ്മനം ആരോപിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക