|    Aug 17 Fri, 2018 12:37 pm
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് തീര്‍ത്ഥാടനം : ആദ്യസംഘം തിരിച്ചെത്തി

Published : 7th September 2017 | Posted By: fsq

 

കൊച്ചി: ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ഹജ്ജിനു പുറപ്പെട്ടവരില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘമായ അല്‍ഹിന്ദ് ഹജ്ജ് സംഘം തിരിച്ചെത്തി. എയര്‍ഇന്ത്യ എ-964 നമ്പര്‍ വിമാനത്തില്‍ 5ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട് ഇന്നലെ രാവിലെ 7.30നു നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നു.  ഹജ്ജ് കമ്മിറ്റി മുന്‍ ചെയര്‍മാനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയുമായ പ്രഫ. ആലിക്കുട്ടി മുസ്‌ല്യാരുടെ നേതൃത്വത്തിലാണ് ആദ്യ അല്‍ഹിന്ദ് സംഘം തിരിച്ചെത്തിയത്. വരുംദിവസങ്ങളിലായി ഹജ്ജ് സംഘങ്ങള്‍ കോഴിക്കോട്, കൊച്ചി വിമാനത്താവളങ്ങള്‍ വഴി നാട്ടിലെത്തും. ആദ്യസംഘത്തെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ഇന്ത്യാ പ്രതിനിധികള്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥര്‍, അല്‍ഹിന്ദ് ഹജ്ജ് പ്രതിനിധികള്‍, വിവിധ പണ്ഡിതര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss