|    Jan 23 Mon, 2017 8:05 am
FLASH NEWS

‘ഹജ്ജ് തീര്‍ത്ഥാടകര്‍ രാജ്യത്തിന്റെ സാംസ്‌കാരിക അംബാസഡര്‍മാര്‍’

Published : 26th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നു ഹജ്ജ് കര്‍മത്തിനായി പുറപ്പെടുന്ന ഓരോ ഹാജിയും രാജ്യത്തിന്റെ സാംസ്‌കാരിക അംബാസഡര്‍മാരാണെന്ന് മന്ത്രി കെ ടി ജലീല്‍. നെടുമ്പാശ്ശേരി ഹജ്ജ് ക്യാംപില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ ലോക മാനവസംഗമത്തില്‍ പങ്കെടുക്കാന്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുമെത്തുന്നവര്‍ക്കു മുന്നില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.
തീര്‍ത്ഥാടകരുമായി ജിദ്ദയിലേക്ക് പുറപ്പെടുന്നതിനു നേരത്തെ നിശ്ചയിച്ചിരുന്ന വിമാനസമയത്തില്‍ ചെറിയ മാറ്റം വന്നത് തീര്‍ത്ഥാടകരെ യാതൊരു വിധത്തിലും ബാധിക്കില്ലെന്നും, ഇക്കാര്യം സൗദി എയര്‍ലൈന്‍സ് അധികൃതര്‍ നേരത്തേ അറിയിച്ചിരുന്നതിനാല്‍ ഹാജിമാര്‍ക്ക് യാതൊരു ബുദ്ധിമുട്ടും നേരിടാതിരിക്കാന്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക