|    Jan 25 Wed, 2017 3:12 am
FLASH NEWS
Home   >  Pravasi  >  Gulf  >  

ഹജ്ജ് : തീര്‍ത്ഥാടകര്‍ നാളെ മിനായിലേക്ക്

Published : 7th September 2016 | Posted By: Navas Ali kn

MAKKA NEWS

മക്ക: ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി തീര്‍ത്ഥാടകര്‍ നാളെ മിനായിലേക്ക് തിരിക്കും. നാളെ വൈകുന്നേരം മുതലാണ് മിനായിലേക്ക് നീങ്ങുക. തീര്‍ത്ഥാടനത്തിനെത്തിയവരില്‍ മിക്കയാളുകള്‍ക്കും സ്ഥലങ്ങളെ കുറിച്ച് മുന്‍പരിചയമില്ലാത്തതിനാല്‍ സന്നദ്ധ പ്രവര്‍ത്തകരും നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.
പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ അസുഖങ്ങളുള്ളവര്‍ മരുന്നുകളും ഗുളികകളും കരുതണമെന്നും ഡോക്ടര്‍മാരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മശാഇര്‍ ട്രെയിന്‍ ടിക്കറ്റുകള്‍, മുതവ്വിഫ് നല്‍കുന്ന ഭക്ഷണ കൂപ്പണുകള്‍ എന്നിവയും തിരിച്ചറിയാനുള്ള രേഖകളും കൈയില്‍ കരുതണം. മശാഇര്‍ ട്രെയിനുകളില്‍ സഞ്ചരിക്കാനുള്ള ടിക്കറ്റുകള്‍ ഹാജിമാര്‍ക്ക് വിതരണം ചെയ്തു തുടങ്ങി. മുതവ്വിഫ് നിശ്ചയിച്ച് സമയങ്ങളില്‍ തീര്‍ത്ഥാടകര്‍ ഒരുങ്ങി നില്‍ക്കേണ്ടതുണ്ട്. ബസ്സുകളിലാണ് ഹാജിമാരെ മിനായിലേക്ക് കൊണ്ടുപോവുക. തിരക്ക് കണക്കിലെടുത്ത് വിവിധ രാജ്യങ്ങളിലെ ഹാജിമാരെ വ്യത്യസ്ത സമയങ്ങളിലാണ് മിനായിലെത്തിക്കുക.
തീര്‍ത്ഥാടകര്‍ മൊബൈല്‍ഫോണുകള്‍, മൊബൈല്‍ ചാര്‍ജറുകള്‍ എന്നിവ കൈയില്‍ കരുതണം. ടെന്റുകളില്‍ വൈദ്യുതി ഉള്‍പ്പെടെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. അനുമതിപത്രമില്ലാതെ ഹജ്ജിനെത്തുന്നവരെ തടയുകയെന്ന ലക്ഷ്യത്തോടെ മിനായിലേക്കുള്ള റോഡുകള്‍ കഴിഞ്ഞ ദിവസം മുതല്‍ അടച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലാണ് മിനാ. ടെന്റുകളില്‍ നമ്പറുകളിടുന്നതും ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതും മറ്റുമായ ജോലികള്‍ ഇന്ന് പൂര്‍ത്തിയാവും. അറ്റകുറ്റപ്പണികള്‍ നേരത്തെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. മിനയിലും അറഫയിലും ശക്തമായ ചൂട് അനുഭവപ്പെടുന്നുണ്ട്. ഏത് അടിയന്തര സാഹചര്യങ്ങളും നേരിടുന്നതിന്റെ ഭാഗമായി സൗദിയുടെ വിവിധ സുരക്ഷാ വിഭാഗങ്ങള്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹെലികോപ്ടര്‍ നിരീക്ഷണങ്ങളും ശക്തമാക്കിയിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 217 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക