|    May 27 Sat, 2017 12:33 am
FLASH NEWS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള സംസമെത്തി

Published : 24th August 2016 | Posted By: SMR

നെടുമ്പാശ്ശേരി: പരിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് തിരിച്ചെത്തുന്ന ഹാജിമാര്‍ക്കായുള്ള സംസം വെള്ളം നെടുമ്പാശേരിയിലെ ഹജ്ജ് ‘ക്യാംപിലെത്തി. നെടുമ്പാശ്ശേരിയിലെ വിമാനത്താവളത്തില്‍ നിന്നും   ഹജ്ജ് തീര്‍ഥാടകരെയുമായി  പോവുന്ന വിമാനങ്ങള്‍ തിരികെ വരുന്നത വഴിയാണ് സംസം വെളളം കൊണ്ടു പോരുന്നത് .
സൗദി എയര്‍ലൈന്‍സാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ഹജ്ജ് സര്‍വീസ് നടത്തുന്നത് ‘ഇന്നലെ 4500 ലിറ്റര്‍ സംസം വെള്ളമാണ് ‘സൗദി എയര്‍ലൈന്‍സിന്റെ വിമാനത്തില്‍ നെടുമ്പാശേരിയില്‍ എത്തിച്ചത്.നേരത്തെ ഹാജിമാര്‍ തിരികെയെത്തിയാലും സംസം വെള്ളം ലഭിക്കാറുണ്ടായിരുന്നില്ല.  എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഇതുസംബന്ധിച്ചുള്ള പരാതികള്‍ക്ക് ശമനമായിട്ടുണ്ട്.

ഹജ്ജിന് ഇന്നലെ യാത്ര തിരിച്ചത് 750 പേര്‍
നെടുമ്പാശ്ശേരി: വിമാനത്താവളത്തില്‍നിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ വിശുദ്ധ ഹജ്ജ് കര്‍മത്തിനായി ഇന്നലെ 750 ഹാജിമാരും ഹജ്ജുമ്മമാരും യാത്ര തിരിച്ചു.ഇന്നലെ ഹജ്ജ് തീര്‍ഥാടകര്‍ക്കായി രണ്ടു സര്‍വീസ് ആണ് നടത്തിയത്.
ഉച്ചക്ക് ഒന്നിന് സൗദി എയര്‍ലൈന്‍സിന്റെ എസ് വി 5229 നമ്പര്‍ വിമാനത്തില്‍ 450 യാത്രക്കാരും രാത്രി എ്ട്ടിന് എസ് വി 5225ാം നമ്പര്‍ വിമാനത്തില്‍ 300 പേരുമാണ് യാത്രതിരിച്ചത്. ആദ്യവിമാനത്തില്‍ 224 പുരുഷന്മാരും 226 സ്ത്രീകളും രണ്ടാം വിമാനത്തില്‍ 166 സ്ത്രീകളും 134 പുരുഷന്മാരുമാണുള്ളത്.
ഹജ്ജ് എമ്പാര്‍ക്കേഷന്‍ സെന്ററില്‍നിന്നും ബാഗേജ് പരിശോധനയും മറ്റും പൂര്‍ത്തിയാക്കി പ്രാര്‍ത്ഥനകള്‍ക്കുശേഷം പ്രത്യേക ബസ്സുകളിലാണ് തീര്‍ഥാടകരെ വിമാനത്താവളത്തിലെത്തിച്ചുവരുന്നത്. വിദൂരസ്ഥലങ്ങളില്‍നിന്നും ആലുവ റെയില്‍ വേസ്റ്റേഷനിലെത്തുന്ന തീര്‍ഥാടകരെ അവിടെവച്ച് സ്വീകരിച്ച് പ്രത്യേക വാഹനങ്ങളില്‍ എമ്പാര്‍ക്കേഷന്‍ സെന്ററില്‍ എത്തിക്കുന്നതിനും വോളണ്ടിയര്‍മാര്‍ മികവുറ്റ പ്രവര്‍ത്തനമാണ് നടത്തിവരുന്നത്.
റെയില്‍വേ സ്റ്റേഷനില്‍ ഇതിനായി പ്രത്യേക ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്നിട്ടുണ്ട്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഇന്ന് നെടുമ്പാശേരിയിലെ ഹജ്ജ് ക്യാപ് സന്ദര്‍ശിക്കു. രാവിലെ 8.30 നാണ് ഉമ്മന്‍ ചാണ്ടി ക്യാംപില്‍ എത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day