|    Jul 26 Wed, 2017 12:28 am
FLASH NEWS
Home   >  Todays Paper  >  page 10  >  

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള പരിശീലന ക്ലാസ് 15നകം പൂര്‍ത്തിയാക്കും

Published : 4th August 2016 | Posted By: SMR

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റക്കു കീഴില്‍ ഹജ്ജിനു പോവുന്നവര്‍ക്കുള്ള മൂന്നാംഘട്ട പരിശീലന ക്ലാസുകള്‍ ഈ മാസം 15നകം പൂര്‍ത്തീകരിക്കാന്‍ തീരുമാനം.
ഇന്നലെ കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടന്ന ഹജ്ജ് വോളന്റിയര്‍മാര്‍ക്കും ട്രെയ്‌നര്‍മാര്‍ക്കുമുള്ള പരിശീലന ക്ലാസിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. തീര്‍ത്ഥാടകര്‍ക്ക് രണ്ടു തവണയായി പരിശീലന ക്ലാസ് നേരത്തേ ഹജ്ജ് കമ്മിറ്റി നല്‍കിയിരുന്നു. കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ തീര്‍ത്ഥാടകരോടൊപ്പം യാത്രയാവുന്ന ഹജ്ജ് വോളന്റിയര്‍മാര്‍, ട്രെയ്‌നര്‍മാര്‍, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ സംബന്ധിച്ചു.
യോഗം ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി എം ബാപ്പു മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. ഇ കെ അഹ്മദ് കുട്ടി, മുഹമ്മദ് ചായിന്റടി, ശരീഫ് മണിയാട്ടുകുടി, ഹജ്ജ് അസി. സെക്രട്ടറി ഇ സി മുഹമ്മദ് സംസാരിച്ചു. ഹജ്ജ് തീര്‍ത്ഥാടകര്‍ യാത്രയില്‍ സ്വീകരിക്കേണ്ട കാര്യങ്ങളും മറ്റുമാണ് ഹജ്ജ് മൂന്നാംഘട്ട പഠന ക്ലാസില്‍ നല്‍കുന്നത്. ഹജ്ജ് സര്‍വീസുകള്‍ 22 മുതല്‍ ആരംഭിക്കുന്നതിനാലാണ് 15നകം ക്ലാസുകള്‍ പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക