|    May 23 Tue, 2017 6:57 am
FLASH NEWS

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സിംകാര്‍ഡുകള്‍ സൗദിയില്‍ നിന്നു മാത്രം

Published : 23rd July 2016 | Posted By: SMR

കരിപ്പൂര്‍: ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രയ്ക്കു മുമ്പ് അനുവദിച്ചിരുന്ന മൊബൈല്‍ സിംകാര്‍ഡുകള്‍ ഇത്തവണ സൗദിയില്‍ നിന്നു മാത്രം. മൊബൈല്‍ സിംകാര്‍ഡുകള്‍ക്ക് വിരലടയാളം നിര്‍ബന്ധമാക്കിയതോടെയാണ് നാട്ടില്‍ നിന്ന് എടുത്തു നല്‍കിയിരുന്ന സിംകാര്‍ഡ് ഒഴിവാക്കിയത്.തീര്‍ത്ഥാടകര്‍ ഈ വര്‍ഷം മക്കയിലെത്തിയ ശേഷം വിരലടയാളം നല്‍കി സിംകാര്‍ഡ് എടുക്കേണ്ടിവരും.
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് യാത്രാവേളയില്‍ സിംകാര്‍ഡുകള്‍ നല്‍കുന്ന പതിവാണ് കഴിഞ്ഞ വര്‍ഷം വരെ ഉണ്ടായിരുന്നത്. തീര്‍ത്ഥാടകരിലെ പ്രധാന കവര്‍ ലീഡര്‍ക്കായിരുന്നു സിംകാര്‍ഡ് നല്‍കിയിരുന്നത്. അതിനാല്‍ ഹജ്ജിനു പോവുന്നവരുടെ വിവരങ്ങള്‍ ബന്ധുക്കള്‍ക്ക് പെട്ടെന്ന് അറിയാന്‍ കഴിഞ്ഞിരുന്നു. ഇന്ത്യയില്‍ ഹജ്ജിന് അവസരം ലഭിച്ച 35,000 പേര്‍ക്ക് ഇത്തവണ മിനായില്‍ ട്രെയിന്‍ സൗകര്യം ലഭിക്കില്ല. ഇവര്‍ക്ക് ബസ്സിലും മറ്റു വാഹനങ്ങളിലും എത്തേണ്ടിവരും. കഴിഞ്ഞ വര്‍ഷം മിനയിലുണ്ടായ അപകടത്തെ തുടര്‍ന്നുള്ള തിരക്ക് ഒഴിവാക്കാനാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day